കായിക മേഖലക്ക് കരുത്തേകാന്‍ വെള്ളമുണ്ടയില്‍ സ്‌പോര്‍ട്‌സ് അക്കാദമി
ജില്ലയുടെ കായിക മേഖലക്ക് കരുത്തേകാന്‍ വെള്ളമുണ്ടയില്‍ സ്‌പോര്‍ട്‌സ് അക്കാദമി നിലവില്‍ വരുന്നു. ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും, വെള്ളമുണ്ട ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും, കോഴിക്കോട് ആസ്ഥാനമായ പി എസ്എ എന്ന സന്നദ്ധത സംഘടനയും കൈകോര്‍ത്താണ് അക്കാദമി സ്ഥാപിക്കുക.പ്രശസ്തരായ പരിശീലകരെ ഉള്‍പ്പെടുത്തി വിദ്യാര്‍ഥികളെ പരിശീലിപ്പിച്ച് ഇവരെ ഭാവിയിലെ മികച്ച കായിക താരങ്ങളാക്കുക എന്നതാണ് ലക്ഷ്യം.
ജില്ലയുടെ തന്നെ കായിക കുതിപ്പിന് ഉണര്‍വേകുന്നസ്‌പോര്‍ട്‌സ് അക്കാദമി ആണ് വെള്ളമുണ്ടയില്‍ തുടക്കം കുറിക്കാന്‍ പോകുന്നത്. വെള്ളമുണ്ട പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍ ലൈബ്രറികള്‍, യുവജന കൂട്ടായ്മ എന്നിവരെയും സഹകരിപ്പിക്കും.ഹോസ്റ്റല്‍ സൗകര്യം അടക്കം ഭാവിയില്‍ സജ്ജമാക്കും.വെള്ളമുണ്ട ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൈതാനം പരിശീലനത്തിനായി പ്രയോജനപ്പെടുത്തും. അക്കാദമിയുമായി ബന്ധപ്പെട്ടുള്ള ആദ്യ യോഗം കഴിഞ്ഞദിവസം വെള്ളമുണ്ട മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. പിടിഎ പ്രസിഡണ്ട് ടികെ മമ്മൂട്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു