രേഖകള്‍ സമര്‍പ്പിക്കണം
പൊതു വിതരണ ഉപഭോക്തൃ കാര്യ വകുപ്പിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആര്‍ക്കൈവ് രൂപീകരിക്കുന്നതിനായി പൊതുവിതരണ വകുപ്പിന്റെ ചരിത്രവുമായി ബന്ധപ്പെട്ട പഴയ കാല ചിത്രങ്ങള്‍, പത്രവാര്‍ത്തകള്‍, ഉത്തരവുകള്‍, ലൈസന്‍സുകള്‍, റേഷന്‍ കാര്‍ഡുകള്‍ തുടങ്ങിയ രേഖകള്‍ കൈവശമുളളവര്‍ വയനാട് ജില്ലാ സപ്ലൈ ഓഫീസിലെ [email protected] എന്ന ഇ-മെയിലിലോ തപാല്‍ മുഖേനയോ ഏപ്രില്‍ 29 ന് മുമ്പ് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജില്ലാ സപ്ലൈ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ നോര്‍ത്ത്, 673122. ഫോണ്‍ :4936 220273.
സൗജന്യ വെറ്ററിനറി ക്യാമ്പ്
മൃഗ സംരക്ഷണ വകുപ്പ് കല്‍പ്പറ്റ മൊബൈല്‍ ഫാം എയിഡ് യൂണിറ്റ്, മേപ്പാടി വെറ്ററിനറി ഹോസ്പിറ്റല്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ സൗജന്യ വെറ്ററിനറി ക്യാമ്പുകള്‍ നടത്തുന്നു. ക്യാമ്പില്‍ പങ്കെടുക്കുന്നവരുടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് ആവശ്യമായ ചികിത്സയും മരുന്നുകളും നല്‍കും. ഏപ്രില്‍ 28 ന് 2 മണിക്ക് കള്ളാടി അംഗന്‍വാടി, 3 മണിക്ക് ചൂരല്‍ മല അഗതിമന്ദിരം, ഏപ്രില്‍ 29 ന് 10.30 ന് കുന്നമ്പറ്റ വെറ്ററിനറി സബ് സെന്റര്‍, 11.30 ന് നത്തംകുനി വെറ്ററിനറി സബ് സെന്റര്‍, ഏപ്രില്‍ 30 ന് 10.30 ന് തൃക്കൈപ്പറ്റ കുഴിവയല്‍, 12ന് വെള്ളിത്തോടും ക്യാമ്പ് നടക്കും.
പരീക്ഷ മാറ്റിവെച്ചു
2022 ജനുവരിയിലെ വകുപ്പുതല ഒ.എം.ആര്‍ പരീക്ഷയുടെ ഭാഗമായി എപ്രില്‍ 23 ന് 2 മുതല്‍ 4 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്കുള്ള അക്കൗണ്ട് ടെസ്റ്റ് – സെക്കന്റ് പേപ്പര്‍ പരീക്ഷ മെയ് 3 ന് 2 മുതല്‍ 4 വരെ നടക്കും പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല.
ജലപരിശോധന ഏപ്രില്‍ 28 ന് തുടങ്ങും
ജലജീവന്‍ മിഷന്‍ പദ്ധതിയുടെ കല്‍പ്പറ്റ സബ് ജില്ലാ ലാബിന്റെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ 28 മുതല്‍ ജല പരിശോധന പുനരാരംഭിക്കും. ജലപരിശോധനയ്ക്ക് ഓണ്‍ലൈന്‍ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. കേരള വാട്ടര്‍ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറി ഉപഭോക്താക്കളുടെ ഭാഗം എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് തുടര്‍ന്ന് വരുന്ന വാട്ടര്‍ ക്വാളിറ്റി ടെസ്റ്റിംഗ് വിന്‍ഡോയിലൂടെ ജല പരിശോധനയ്ക്ക് അപേക്ഷിക്കാം. ഉപഭോക്താക്കള്‍ക്ക് നിലവില്‍ ഓണ്‍ലൈനായി പണം അടയ്ക്കാം. പണമടച്ചതിന് ശേഷം 3 ദിവസത്തിനുള്ളില്‍ പരിശോധിക്കുവാനുള്ള സാമ്പിളുകള്‍ ലാബില്‍ എത്തിക്കണം. പരിശോധനാ റിപ്പോര്‍ട്ടും ഓണ്‍ലൈനായി ലഭ്യമാകും.
അസിസ്റ്റന്റ് പ്രൊഫസര്‍ എന്‍.സി.എ ഒഴിവുകള്‍
കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് സര്‍വ്വകലാശാല വിവിധ വകുപ്പുകളിലായി 9 അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ എന്‍.സി.എ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 20 ന് വൈകിട്ട് 5 നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kvasu.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04936 209220, 209221
പാര്‍ട്ട് ടൈം സ്വീപ്പര്‍-സീനിയോറിറ്റി ലിസ്റ്റ് ആക്ഷേപമറിയിക്കാം
2019 ഏപ്രില്‍ 1 മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള പാര്‍ട്ട് ടൈം സ്വീപ്പര്‍മാരുടെ താത്കാലിക ജില്ലാതല പൊതു സീനിയോറിറ്റി ലിസ്റ്റ് www.wayanad.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആക്ഷേപമുണ്ടെങ്കില്‍ 15 ദിവസത്തിനകം അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കൂടിക്കാഴ്ച
വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ ട്രാന്‍സ്ഫര്‍ (നാച്ചുറല്‍ സയന്‍സ്, ഇഗ്ലീഷ്) തസ്തികകളുടെ കൂടിക്കാഴ്ച മെയ് 4 നും ഫിസിക്കല്‍ സയന്‍സ് ടീച്ചര്‍ കൂടിക്കാഴ്ച മെയ് 5നും, യു പി സ്‌കൂള്‍ ടീച്ചര്‍ മലായളം മീഡിയം കൂടിക്കാഴ്ച മെയ് 5,6 തീയതികളിലും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വയനാട് ജില്ല ഓഫീസില്‍ നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ് അവരവരുടെ പ്രൊഫൈലിലും, മൊബൈലിലും എസ്.എം.എസ് സന്ദേശവും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത മെമ്മോയുടെയും, ഒ.ടി.വി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റയും സഹിതം നിശ്ചിത തീയതിയിലും സയമത്തും ഹാജരാകണം.