മീനങ്ങാടി കോലംമ്പറ്റ കൊരളമ്പം ഇലവുങ്കല്‍ ജോബി മാത്യൂ (37) വിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനായ മാത്യൂ വീട്ടില്‍ തനിച്ചാണ് താമസിച്ചിരുന്നത്. ഏക സഹോദരി താമരശ്ശേരിയില്‍ ഭര്‍ത്ത് വീട്ടിലാണ് താമസിക്കുന്നത്. 2 ദിവസമായി സഹോദരന്‍ ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് സഹോദരി അയല്‍വാസികളെ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് വീടിന്റെ ലോക്ക് തകര്‍ത്ത് അയല്‍വാസികള്‍ അകത്ത് കടന്നപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഭക്ഷണം കഴിക്കുന്നതിനിടെ ടീപ്പോയിലേക്ക് മറിഞ്ഞു വീണ് ഗ്ലാസ് പൊട്ടി മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതാവാം മരണകാരണമെന്നാണ് സംശയിക്കുന്നത്. എസ്.എല്‍.ഇ.കെ എന്ന അപൂര്‍വ്വ രോഗത്താല്‍ ചികില്‍സയിലാണ് മാത്യൂ എന്നാണ് ബന്ധുക്കള്‍ പറയുന്നത്.