വയനാട് ചുരത്തില്‍ പാറക്കല്ല് വീണ് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ ദേശീയ പാത ജീവനക്കാര്‍ സ്ഥലം സന്ദര്‍ശിച്ചു. ഏത് സാഹചര്യത്തിലാണ് അപകടമുണ്ടായതെന്നറിയാനാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
ആറാം വളവിലെ വനത്തില്‍ നിന്ന് പാറക്കല്ല് തെറിച്ചു വീണ് ബൈക്ക് യാത്രികനായ വണ്ടൂര്‍ സ്വദേശി അഭിനവാണ് കഴിഞ്ഞ ദിവസം മരിച്ചത്.ചുരത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് പാറക്കല്ല് വീണ് അപകടം ഉണ്ടായത്.പാറ ഇടിയാന്‍ എന്താണ് കാരണമെന്ന് ഒറ്റ നോട്ടത്തില്‍ കണ്ടെത്താന്‍ സാധിക്കില്ല.എങ്കിലും 2 തവണയുണ്ടായ പ്രളയവും, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയുമാവാം പാറ ഇടിയാന്‍ കാരണമെന്ന് അസ്സിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ റെനി ജ മാത്യു പ്രതികരിച്ചു.
ഈ സാഹചര്യത്തിലാണ് ദേശീയ പാതാ വിഭാഗത്തിന്റെ ഫീല്‍ഡ് ജീവനക്കാര്‍ ചുരം ആറാം വളവ് സന്ദര്‍ശിച്ചത്.പാറ ഇടിയാന്‍ എന്താണ് കാരണമെന്ന് ഒറ്റ നോട്ടത്തില്‍ കണ്ടെത്താന്‍ സാധിക്കില്ല.എങ്കിലും 2 തവണയുണ്ടായ പ്രളയവും, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയുമാവാം പാറ ഇടിയാന്‍ കാരണമെന്ന് അസ്സിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ റെനി ജ മാത്യു പ്രതികരിച്ചു.വനം വകുപ്പിന്റെ സ്ഥലമായതിനാല്‍ റോഡിനു സംരക്ഷണ ഭിത്തിയൊരുക്കാനും സാധിക്കില്ല. വന ഭാഗങ്ങളില്‍ നിരവധി കൂറ്റന്‍ പാറകളും ഉണ്ട്.ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ട് ഉടന്‍ തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കും.
മലപ്പുറം വണ്ടൂര്‍ സ്വദേശി അഭിനവ് ആണ് കഴിഞ്ഞ ശനിയാഴ്ച ബൈക്കില്‍ സഞ്ചരിക്കവേ ആറാം വളവിലെ വനത്തില്‍ നിന്ന് പാറക്കല്ല് ഇടിഞ്ഞു വീണു മരിച്ചത്.കല്ലിനൊപ്പം തെറിച്ചു വീണ ബൈക്ക് കൊക്കയിലേക്ക് വീഴുകയായിരുന്നു.
വീഴ്ചയില്‍ മരത്തിലും കല്ലിലും ഇടിച്ചുണ്ടായ ഗുരുതര പരിക്കാണ് അഭിനവിന്റെ മരണത്തിനു കാരണം.
അഭിനവിനൊപ്പം സഞ്ചരിച്ച അനീഷ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അപകട നില തരണം ചെയ്ത അനീഷിനെ നിലവില്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.