ആരോഗ്യത്തിനായി പ്രാതല്‍ ഒമ്പത് മണിക്കു മുമ്പ് കഴിക്കാം!

0

ആരോഗ്യത്തിനായി പ്രാതല്‍ ഒമ്പത് മണിക്കു മുമ്പ് കഴിക്കാം!

രാത്രി മുഴുവന്‍ ഒഴിഞ്ഞ വയറിനും ശരീരത്തിനും പോഷകങ്ങളും ഗ്ലുക്കോസും നല്‍കുന്നത് പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന അന്നജത്തില്‍ നിന്നാണ്.

അതുകൊണ്ടു തന്നെ, പ്രഭാതഭക്ഷണം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. പ്രാതല്‍ നന്നായി കഴിക്കുന്ന ഒരാളുടെ ശരീരവും മനസ്സും ഊര്‍ജ്ജസ്വലവും ഉണര്‍വ്വുള്ളതും ആയിരിക്കും.

ഊര്‍ജ്ജത്തിന് ഗ്ലൂക്കോസ്

ഗ്ലൂക്കോസ് ശരീരത്തിന്റെ ഊര്‍ജ്ജസ്രോതസ്സാണ്. ഗ്ലൂക്കോസ് ഏറ്റവും കൂടുതല്‍ ആവശ്യം തലച്ചോറിനാണ്. കഴിക്കുന്ന അന്നജത്തില്‍ നിന്നാണ് ശരീരത്തിന് ഗ്ലൂക്കോസ് ലഭിക്കുന്നത്. ഉറങ്ങുമ്പോള്‍, ശരീരം കരളിലും പേശികളിലും സൂക്ഷിച്ചുവച്ച ഗ്ലൈക്കോജന്‍, ഗ്ലൂക്കോസ് ആക്കി വിഘടിപ്പിച്ച്, ശരീരത്തിനാവശ്യമായ ഗ്ലൂക്കോസ് ഉല്പാദിപ്പിക്കുന്നു.

മതിയായ പ്രാതല്‍ കഴിക്കാത്ത ഒരാളുടെ ശരീരത്തിന് ആവശ്യമായ ഗ്ലൂക്കോസ് ലഭിക്കാതെ വരുമ്പോള്‍, ശരീരത്തില്‍ കൊഴുപ്പ് ഉപയോഗിക്കാന്‍ ശരീരം നിര്‍ബന്ധിതമാകുന്നു. എന്നാല്‍, ഈ ഊര്‍ജ്ജം തലച്ചോറിന്റെ കോശങ്ങള്‍ക്ക് ഉപയോഗിക്കാനും സാധിക്കില്ല. ഇത് ആ വ്യക്തിയെ ക്ഷീണിതനും അലസനുമാക്കുന്നു. അതിനാല്‍, പ്രാതല്‍ ചിട്ടയോടെ കഴിക്കേണ്ടത് അനിവാര്യമാണ്.

ഒഴിവാക്കരുത്

ആധുനിക ലോകത്ത് പലരും അവരുടെ ജോലിത്തിരക്ക് കാരണം പ്രാതല്‍ വേണ്ടെന്നു വയ്ക്കുന്നത് ശീലമാക്കിയിരിക്കുന്നു. ഇത് പലതരം ആരോഗ്യപ്രശ്നങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു. പ്രാതല്‍ കഴിക്കാതിരിക്കുന്നത് തലച്ചോറിനെ പട്ടിണിക്കിടുന്നതിനു തുല്യമാണ്. പ്രത്യേകിച്ചും വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് പ്രാതല്‍ അത്യന്താപേക്ഷിതമാണ്.

പ്രാതല്‍ കഴിക്കാത്ത കുട്ടികള്‍ പഠനകാര്യങ്ങളില്‍ പിന്നോക്കം പോകുന്നു എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അവരുടെ മനസ്സിന്റെ ഏകാഗ്രത നഷ്ടമാകുന്നു എന്നാണ് ഇതിന്റെ പ്രധാന കാരണം. പ്രാതല്‍ കൃത്യമായി കഴിക്കുന്ന കുട്ടികള്‍ സ്വതവേ ഉണര്‍വും ഉന്‍മേഷവും ഉള്ളവരായിരിക്കും. അതിനാല്‍, കുട്ടികള്‍ പ്രാതല്‍ കഴിച്ചു എന്ന് ഉറപ്പുവരുത്തേണ്ടത് രക്ഷിതാക്കളുടെ കടമയാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!