സിന്ധുവിന്റെ ആത്മഹത്യ വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

0

സബ്ബ് ആര്‍ടിഒ ഓഫീസ് ജീവനക്കാരി സിന്ധുവിന്റെ ആത്മഹത്യ വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മോട്ടോര്‍ വാഹന വകുപ്പ് കമ്മീഷണര്‍ എംആര്‍ അജിത്ത് കുമാറിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.സിന്ധുവിന്റ മരണവുമായി ബന്ധപ്പെട്ട് ഓഫീസിലെ ജീവനക്കാര്‍ക്കെതിരെ വ്യാപക പരാതികള്‍ ഉയരുകയും ,പോലിസ് കണ്ടെടുത്ത കുറിപ്പുകളില്‍ ചില ജീവനക്കാരുടെ പേരുകള്‍ പരാമര്‍ശിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടത്. മോട്ടോര്‍ വാഹന വകുപ്പ് ഉത്തരമേഖല ഡെപ്യുട്ടി കമ്മീഷണര്‍ ആര്‍ രാജീവ് ജില്ലയിലെത്തി തെളിവെടുപ്പ് നടത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയത്

വയനാട് ആര്‍ ടി ഒ ഇ മോഹന്‍ ദാസ്, മാനന്തവാടിജോയിന്റ് ആര്‍ ടി ഒ വിനോദ് കൃഷ്ണ എന്നിവരില്‍ നിന്നും മൊഴിയെടുത്തിരുന്നു.നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ച ജുനിയര്‍ സൂപ്രണ്ട് അജിത കുമാരിയും ഓഫീസിലെത്തി മൊഴി നല്‍കിയിരുന്നു.പ്രത്യേകം തയ്യാറക്കിയ ചോദ്യാവലിയിലാണ് ജീവനക്കാര്‍ മൊഴി രേഖപ്പെടുത്തി നല്‍കിയത് ഇതിന്റ് അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.അതെ സമയം സിന്ധുവിന്റ് മരണത്തില്‍ ഓഫീസ് ജീവനക്കാര്‍ക്ക് നേരിട്ട് പങ്കില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് സെപ്യുട്ടി കമ്മീഷണറുടെ റിപ്പോര്‍ട്ട് എന്നാണ് സൂചന. വകുപ്പ് തല നടപടികളുടെ ഭാഗമായി മാനന്തവാടി ഓഫീസിലെ ജീവനക്കാര്‍ക്ക് സ്ഥാനചലനം ഉണ്ടായേക്കാനാണ് സാധ്യത

 

Leave A Reply

Your email address will not be published.

error: Content is protected !!