എച്ച്പി ഗ്യാസ് പാചകവാതക വിതരണം വീണ്ടും മുടങ്ങി.

0

സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ റിലയണ്‍സ് എച്ച് പി ഗ്യാസ് ഏജന്‍സിയില്‍ നിന്നുള്ള പാചകവാതക വിതരണം വീണ്ടും മുടങ്ങി. ചെതലയം, ചേനാട് മേഖലകളിലാണ് ആഴ്ചകളായിട്ട് ഉപയോക്താക്കള്‍ക്ക് ഗ്യാസ് ലഭിക്കാത്തത്. പ്രതിഷേധവുമായി രംഗത്തെത്തിയവര്‍ ആരോപിക്കുന്നത് ഉദ്യോഗസ്ഥരും ഏജന്‍സിയും ഒത്തുകളിക്കുകയാണന്നാണ്.ഏജന്‍സിയില്‍ വിളിച്ച് അന്വേഷിക്കുമ്പോള്‍ ഇന്നുതാരം നാളെ തരാം എന്നമറുപടിയാണ് ലഭിക്കുന്നത്.ഏജന്‍സിയില്‍ നേരിട്ടെത്തി അന്വേഷിക്കുമ്പോഴും കൃത്യമായ മറുപടി ലഭിക്കുന്നില്ലന്നും ഉപയോക്താക്കള്‍ പറയുന്നു.

ഇതോടെ പാചകവാതകത്തെ മാത്രം ആശ്രയിക്കുന്നവര്‍ ദുരിതത്തിലായിരിക്കുകയാണ്. മാസക്കള്‍ക്ക് മുമ്പ് ഈ ഏജന്‍സിയില്‍ നിന്നുള്ള പാചക വാതക വിതരണം താറുമാറായിരുന്നു. പ്രതിഷേധം ശക്തമായതോടെ വിതരണം ആരംഭിച്ചിരുന്നു.എന്നാല്‍ വിണ്ടും വിതരണം നിലച്ചതോടെകുടുംബങ്ങള്‍ ഏജന്‍സിക്കെതിരെയും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും പ്രതിഷേധവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ എത്രയും പെട്ടന്ന് പാചകവാതക വിതരണം പുനസ്ഥാപിക്കണമെന്നാണ് ശക്തമായ ആവശ്യമുയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!