നൊസ്റ്റാള്‍ജിക്ക് താഴെയങ്ങാടി വേറിട്ട അനുഭവമായി തലമുറ സംഗമം
കുടുംബ സംഗമങ്ങളില്‍ നിന്ന് വ്യത്യസ്തമായി മാനന്തവാടി താഴയങ്ങാടിയില്‍ നടന്ന തലമുറ സംഗമം.നൊസ്റ്റാള്‍ജിക്ക് താഴെയങ്ങാടി എന്ന പേരില്‍ നടത്തിയ തലമുറ സംഗമം വേറിട്ട അനുഭവമായി. സംഗമത്തോടനുബന്ധിച്ച് ഇഫ്താര്‍ വിരുന്നും നടന്നു.മാനന്തവാടി താഴയങ്ങാടിയിലെ മൂന്നു തലമുറകളുടെ സംഗമമാണ് നടന്നത്. താഴയങ്ങാടിയുടെ ചരിത്രവും മണ്‍മറഞ്ഞ് പോയ വ്യക്തിത്വങ്ങളെ വീഡിയോ പ്രസേന്റേഷനിലൂടെ പ്രേംജി പിളള അനുസ്മരിച്ചത് സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് ഹൃദയസ്പര്‍ശിയായ അനുഭവമായിരുന്നു.
ചരിത്രം ഉറങ്ങുന്ന മാനന്തവാടിയുടെ പൈതൃകത്തെ നെഞ്ചോട്‌ചേര്‍ത്ത് വെച്ചായിരുന്നു താഴെയങ്ങാടിയില്‍ നടന്നത്. ഇന്ത്യയുടെ വിവിധ സ്ഥലങ്ങളില്‍ താമസമാക്കിയവരും വിദേശ രാജ്യങ്ങളിലുള്ളവരും ഓണ്‍ലൈനായി സംഗമത്തില്‍ പങ്കെടുത്തു. 60 കഴിഞ്ഞവരെയും ചടങ്ങില്‍ ആദരിച്ചു. നാട്യരത്‌ന മനോജ് മാഷും മകള്‍ ശിവേന്ദുവും അവതരിപ്പിച്ച വിഘ്‌നേശ്വര സ്തുതിയും മറ്റ് കലാപരിപാടികളും തലമുറ സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് വേറിട്ട കാഴ്ചവിരുന്നൊരുക്കി. സംഗമത്തിന്റെ ഓര്‍മ്മക്കായി തെങ്ങിന്‍ തൈ നടുകയും വ്യക്ഷതൈകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഉച്ചയ്ക്ക് സേനഹവിരുന്നും വൈകീട്ട് ഇഫ്താര്‍ വിരുന്നും നടന്നു. ചടങ്ങിന്പി. ഹരിഹരന്‍ മസ്‌ക്കറ് അധ്യക്ഷത വഹിച്ചു. കെ.കെ ശിവദാസ് , മനോജ് മാസ്റ്റര്‍, കാര്‍ത്തികേയന്‍ , തുടങ്ങിയവര്‍ തലമുറ സംഗമത്തിന് നേതൃത്വം നല്‍കി.