പുല്‍പ്പളളിയില്‍ പട്ടാപകല്‍ വീട് കുത്തിതുറന്ന് 11 പവനോളം സ്വര്‍ണ്ണം മോഷ്ടിച്ചു. പുല്‍പ്പള്ളി താന്നിത്തെരുവ് പഴശിരാജാ കോളേജിന് അടുത്ത് തെക്കേ വിളയില്‍ ബാബു കുര്യന്റെ വീട്ടിലാണ് ഇന്ന് 12 മണിയോടെ മോഷണം നടന്നത് .വീട്ടുകാര്‍ രാവിലെ 10 മണിയോടെ ടൗണില്‍ പോയ സമയത്തായിരുന്നു മോഷണം. വീടിന്റെ പിന്‍ഭാഗത്തുള്ള ജനലിന്റെ കമ്പി നീക്കം ചെയ്ത് മോഷ്ടാക്കള്‍ അടുക്കള വാതില്‍ തുറന്നാണ് വീടിനുള്ളില്‍ പ്രവേശിച്ച് മോഷണം നടത്തിയത് .
വീട്ടുകാര്‍ ഉച്ചക്ക് 12 മണിയോടെ മടങ്ങി എത്തിയതോടെയാണ് മോഷണം വിവരം അറിയുന്നത്.പുല്‍പ്പള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.സമീപത്തുള്ള സി.സി.ടി.ബി പരിശോധനയില്‍ അപചരിതരായ നാലു പേര്‍ മോഷണം നടന്ന വീടിന് സമീപത്ത് കൂടി നടന്ന് പോകുന്നത് കണ്ടെത്തിയതോടെ അവര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ഇന്നലെയും വീട് കുത്തിതുറന്ന് 25 പവന്‍ സ്വര്‍ണ്ണവും 50,000 രൂപയും മോഷണം പോയിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.