വ്യാപാരസ്ഥാനങ്ങളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണം

0

ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ സംയുക്ത സ്‌ക്വാഡുകള്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എ ഗീത പറഞ്ഞു. ഹോട്ടലുകളിലും പൊതുവിപണിയിലും വിലവര്‍ദ്ധനവ് തടയുന്നതിനായി വിളിച്ചു ചേര്‍ത്ത വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.മത്സ്യ, മാംസ വ്യാപാര സ്ഥാപനങ്ങളില്‍ ഉള്‍പ്പടെ വിലവിരപ്പട്ടിക പ്രദര്‍ശിപ്പിക്കണം. ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിച്ച വിലയേക്കാള്‍ കൂടുതല്‍ ഈടാക്കരുത്. ഉത്സവ സീസണ്‍ പരിഗണിച്ച് കോഴി ഇറച്ചി വിലയിലും വര്‍ദ്ധനവ് ഉണ്ടാകരുതെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലയിലെ മൂന്ന് താലൂക്കുകള്‍ കേന്ദ്രീകരിച്ചും ഫുഡ് സേഫ്റ്റി, ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ്, റവന്യുവകുപ്പ് സ്‌ക്വാഡുകള്‍ പരിശോധന നടത്തും.

കലക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ എ ഗീത അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍ നിര്‍മല്‍ കുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ പി വി ജയപ്രകാശ്, ഫിനാനന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍, ചിക്കന്‍ വ്യാപാരി, പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!