സുല്‍ത്താന്‍ ബത്തേരി പാല്‍വിതരണ സഹകരണ സംഘത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പാല്‍ അളന്ന കര്‍ഷകര്‍ക്ക് അധികവില വിതരണം നടത്തി. ടൗണ്‍ഹാളില്‍ വിതരണോല്‍ഘാടനം നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് നിര്‍വ്വഹിച്ചു. സൊസൈറ്റി പ്രസിഡണ്ട് കെ കെ പൗലോസ് അധ്യക്ഷനായിരുന്നു. ജില്ലാപഞ്ചായത്തംഗം സുരേഷ് താളൂര്‍, ജില്ലാ ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍ ഉഷാദേവി, പ്രജിഷ, പി ആര്‍ ജയപ്രകാശ്, സൈനുദ്ദീന്‍, പി പി വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഒരു കോടി 29 ലക്ഷം രൂപയാണ് 3392 ക്ഷീരകര്‍ഷകര്‍ക്ക് പ്രോത്സാഹനവിലയായി നല്‍കുന്നത്.