ഓഫീസില്‍ നേരിട്ട ക്രൂരത തുറന്നുകാട്ടി ആത്മഹത്യ ചെയ്ത മാനന്തവാടി സബ് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിലെ സീനിയര്‍ ക്ലാര്‍ക്ക് പിഎ സിന്ധുവിന്റെ ഡയറിക്കുറിപ്പ്. കൈകൂലി വാങ്ങാത്തവര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ സ്ഥാനമില്ലെന്ന് ഡയറി കുറിപ്പില്‍ പറയുന്നു. മേലുദ്യോഗസ്ഥരുടെ മാനസിക പീഢനവും ഓഫീസില്‍ ഒരോ ദിവസവും നടക്കുന്ന കാര്യങ്ങളും സിന്ധു ഡയറികുറിപ്പില്‍ എഴുതിയിട്ടുണ്ട്. മാനസികമായി പീഡിപ്പിക്കുമ്പോഴും ദൈവം മാത്രമായിരുന്നു തനിക്ക് തുണയെന്നും അതു കൊണ്ട് തന്നെ ഞാന്‍ ദൈവത്തിന്റെ പക്കലേക്ക് പോകുകയാണെന്നും സിന്ധു തന്റെ ഡയറികുറിപ്പില്‍ പറയുന്നു.സിന്ധുവിന്റെ മുറിയില്‍ നിന്നാണ് ഡയറിയും 8 പേജുള്ള കുറിപ്പുകളും പൊലീസ് കണ്ടെടുത്തത്.