വേനല്‍ കനത്തതോടെ വിപണിയിലെ താരമായിരിക്കുകയാണ് ചെറുനാരങ്ങ. മുമ്പ് 80 രൂപയുണ്ടായിരുന്ന ചെറുനാരങ്ങയ്ക്ക് ഇപ്പോള്‍ കിലോയ്ക്ക് 220 രൂപയാണ് വില. ഉല്‍പാദനം കുറഞ്ഞതും ഉപയോഗം കൂടിയതുമാണ് നാരങ്ങയെ താരമാക്കിയിരിക്കുന്നത്.സാമാന്യം വലിപ്പമുള്ള ഒരു ചെറുനാരങ്ങ ലഭിക്കണമെങ്കില്‍ ശരാശരി പതിനഞ്ച് രൂപയോളം വരും. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് ചെറുനാരങ്ങ ഇവിടേക്ക് എത്തുന്നത്.
ചെറുനാരങ്ങയ്ക്കൊപ്പം നേന്ത്രപ്പഴത്തിനും ഇപ്പോള്‍ വിപണിയില്‍ ഉയര്‍ന്ന വില നല്‍കണം. കിലോയ്ക്ക് അറുപതുരൂപയാണ് വില. ഉപയോഗം കൂടുതലുള്ള സമയത്ത് വിലഉയര്‍ന്നത് സാധാരണക്കാരെയാണ് ഏറെ ബാധിക്കുന്നത്.