വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് വയനാട് വിഷന്‍ ചാനല്‍ പ്രത്യേക പവലിയനില്‍ ഒരുക്കിയ സമ്മാനക്കൂപ്പണുകളുടെ നറുക്കെടുപ്പിലുടെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനത്തിന് അജേഷ് പുളിഞ്ഞാല്‍ അര്‍ഹനായി.രണ്ടാം സമ്മാനം അനിമോന്‍ കല്ലോടി, മനീഷ് വടകര എന്നിവര്‍ക്ക് ലഭിച്ചു. നറുക്കെടുപ്പില്‍ 5 പേര്‍ക്ക് പ്രോത്സാഹന സമ്മാനം ലഭിച്ചു.മനോജ് പച്ചിലക്കാട്, സതീഷ് കുമാര്‍ അടിവാരം, അജീഷ് നിര്‍വില്‍പ്പുഴ, മീനാക്ഷി മാനന്തവാടി, ഷാജി കെ മടക്കിമല എന്നിവര്‍ക്കാണ് പ്രോത്സാഹന സമ്മാനം. വയനാട് വിഷന്‍ ഓഫീസില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു നറുക്കെടുപ്പ്
വയനാട് വിഷന്‍ ചാനല്‍ ഓഫീസില്‍ നടന്ന നറുക്കെടുപ്പില്‍ കേബിള്‍ ഓപ്പററ്റേഴ്സ് അസോസയിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം. മന്‍സൂര്‍, കെ.സി.സി.എല്‍ ചെയര്‍മാന്‍ കെ ഗോവിന്ദന്‍, സി.ഒ.എ വയനാട് ജില്ലാ സെക്രട്ടറി അഷ്റഫ് പൂക്കയില്‍, വയനാട് വിഷന്‍ ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ പി.എം ഏലിയാസ്, ഡയറക്ടര്‍മാരായ ബിജു ജോസ്, കാസിം റിപ്പണ്‍, മേഖലാ ഭാരവാഹികളായ വിജിത് വെള്ളമുണ്ട, തങ്കച്ചന്‍ പുളിഞ്ഞാല്‍, ഷെബീര്‍ അലി,വി.കെ രഘുനാഥ്, റാഷിദ് മുഹമ്മദ്, ജോബിഷ് ദേവസ്യ തുടങ്ങിയവര്‍ നറുക്കെടുപ്പിന് നേതൃത്വം നല്‍കി.