ഇനി രക്ഷയില്ല, പിടിവീഴും: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളുമായി മോട്ടര്‍ വാഹനവകുപ്പ്

0

ഇനി രക്ഷയില്ല, പിടിവീഴും
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്
ക്യാമറകളുമായി മോട്ടര്‍ വാഹനവകുപ്പ്

 

ഇനി നിരത്തുകളില്‍ അഭ്യാസങ്ങള്‍ നടക്കില്ല നിരത്തുകളില്‍ നിയമലംഘകരെ പിടികൂടാന്‍ ജില്ലയിലെ പ്രധാന റോഡുകളിലെ വിവിധ ഭാഗങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.ജില്ലയില്‍ ഇതുവരെ 25 ക്യാമറകള്‍ സ്ഥാപിച്ചുകഴിഞ്ഞു.വരും ദിവസങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാകുന്നതോടെ ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും.നൂതന സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളാണ് അപകടമേഖലകളില്‍ സ്ഥാപിച്ചിരിക്കുന്നത്.ഈ ക്യാമറകള്‍ ഓട്ടോമാറ്റിക്കായി നിയമലംഘനങ്ങള്‍ പിടികൂടുന്നവയാണ്.

നൂതന സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളാണ് അപകടമേഖലകളില്‍ സ്ഥാപിച്ചിരിക്കുന്നത്. ജില്ലയിലെ ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടുന്നതിനായാണ് മോട്ടോര്‍ വാഹന വകുപ്പു അത്യാധുനിക നിരീക്ഷണ ക്യാമറകള്‍ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് വിഭാഗത്തില്‍ പെടുന്ന ക്യാമറകള്‍ ഓട്ടോമാറ്റിക്കായി നിയമലംഘനങ്ങള്‍ പിടികൂടുന്നവയാണ്. നിലവിലുള്ള ട്രാഫിക്ക് നിയമ ലംഘനങ്ങളും പാര്‍ക്കിംഗ് നിയമലംഘനങ്ങളും കണ്ടെത്തുന്ന രീതിയിലാണ് ക്യാമകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഹെല്‍മെറ്റ് ധരിക്കാത്തവരെയും ഇരുചക്ര വാഹനങ്ങളില്‍ രണ്ടിലേറെ പേരുമായി സഞ്ചരിക്കുന്നവരുടെയും ചിത്രങ്ങള്‍ ക്യാമറയില്‍ പതിയും. ക്യാമറകള്‍ക്ക് വാഹനങ്ങളുടെ നമ്പര്‍ തിരിച്ചറിയുകയും, വാഹനത്തിന്റെ അകത്തെ ദൃശ്യങ്ങള്‍ മുന്‍ ഗ്ലാസിലൂടെ ക്യാമറ പകര്‍ത്തിയെടുക്കുകയും ഡ്രൈവറോ സഹയാത്രികനോ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ലെങ്കില്‍ അതിന്റെ ചിത്രങ്ങള്‍ പകര്‍ത്താനും കഴിയും. ജില്ലയില്‍ 27 ക്യാമറകളില്‍ 25 ക്യാമറകള്‍ ഇതുവരെ സ്ഥാപിച്ചുകഴിഞ്ഞു. യാത്രക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും ക്യാമറയിലൂടെ പിടികൂടാനാകും. 800 മീറ്റര്‍ പരിധിയിലുള്ള നിയമലംഘനങ്ങള്‍ വരെ ഒപ്പിയെടുക്കാന്‍ എ.ഐ ക്യാമറകള്‍ക്ക് കഴിയും. ജില്ലയിലെ പാതകളില്‍ സ്ഥിരം അപകട മേഖലകളിലും തിരക്കുള്ള സ്ഥലങ്ങളിലുമാണ് ക്യാമറകള്‍ സ്ഥാപിച്ചു വരുന്നത്. കെല്‍ട്രോണിനാണ് ഇതിന്റെ ചുമതല. മോട്ടോര്‍ വാഹന വകുപ്പിന്റെ ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂര്‍ ക്യാമറകള്‍ നിരീക്ഷിക്കാന്‍ സംവിധാനമുണ്ടാവും.

Leave A Reply

Your email address will not be published.

error: Content is protected !!