കേരളത്തെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് വലിച്ചിഴക്കാന്‍ ശ്രമം നടക്കുന്നു :മുരുകന്‍ കാട്ടാക്കട

0

 

സാംസ്‌കാരിക മുന്നേറ്റം നടക്കുന്ന കേരളത്തെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് വലിച്ചിഴക്കാന്‍ ബോധപൂര്‍വ്വമായ ശ്രമാണ് വര്‍ത്തമാന കാലത്ത് നടക്കുന്നതെന്ന് കവി മുരുകന്‍ കാട്ടാക്കട. ഇതിനുതടയിട്ടുകൊണ്ടാണ് ഡിവൈഎഫ്ഐ സാമൂഹിക സേവനം രാഷ്ട്രീയ സേവനമായി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ബത്തേരിയില്‍ നടക്കുന്ന ഡിവൈഎഫ് ജില്ലാസമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സപിഎം ഏരിയ സെക്രട്ടറി പി ആര്‍ ജയപ്രകാശ് അധ്യക്ഷനായി.സംഗീത സംവിധായകന്‍ ജോസഫ് ജോണ്‍സണ്‍, ഡിവൈഎഫ്ഐ ജി്ല്ലാ സെക്രട്ടറി കെ റഫീഖ്,ലിജോ ജോണി, വിവി ബേബി, സുരേഷ് താളൂര്‍ എന്നിവര്‍ സംസാരിച്ചു.

ശനി, ഞായര്‍ ദിവസങ്ങളില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന ഡിവൈഎഫ്ഐ ജില്ലാസമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച സാസ്‌കാരിക സമ്മേളനം സ്വതന്ത്രമൈതാനിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനുതടയിടുന്ന പ്രവര്‍ത്തനങ്ങളാണ് സാമൂഹികസേവനം രാഷ്ട്രീയ സേവനമായി നടത്തുന് ഡിവൈഎഫ്ഐ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സപിഎം ഏരിയ സെക്രട്ടറി പി ആര്‍ ജയപ്രകാശ് അധ്യക്ഷനായി.സംഗീത സംവിധായകന്‍ ജോസഫ് ജോണ്‍സണ്‍, ഡിവൈഎഫ്ഐ ജി്ല്ലാ സെക്രട്ടറി കെ റഫീഖ്,ലിജോ ജോണി, വിവി ബേബി, സുരേഷ് താളൂര്‍ എന്നിവര്‍ സംസാരിച്ചു. നാളെ രാവിലെ 9.30ന് സമ്മേളന നഗരിയായ ടൗണ്‍ഹാളില്‍ ജില്ലാപ്രസിഡണ്ട് കെ എം ഫ്രാന്‍സിസ് പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വൈകി്ട്ട് നാലിന് പ്രകടനവും പൊതുസമ്മേളനവും നടക്കും. 27ന് സമ്മേളനം സമാപിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!