ബത്തേരിയില്‍ അജൈവ മാലിന്യങ്ങള്‍ സംഭരിക്കാനോരുങ്ങി ഹരിത കര്‍മ്മ സേനകള്‍

0

 

വൃത്തിയുള്ള നഗരം നന്മയുള്ള നഗരം എന്ന സന്ദേശവുമായി സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ഹരിത കര്‍മ്മ സേനകള്‍ രംഗത്തിറങ്ങി.വ്യാപാര സ്ഥാപനങ്ങളിലും നഗരസഭയില്‍ വീടുകളിലുമെത്തി അജൈവ മാലിന്യങ്ങള്‍ സംഭരിക്കുകയാണ് ചെയ്യുക.വൃത്തി എന്ന പേരില്‍ മൊബൈല്‍ ആപ്പും തയ്യാറാക്കി ആധുനിക രീതിയിലാണ് മാലിന്യ ശേഖരണം നടത്തുന്നത്.വൃത്തിയുള്ള നഗരത്തിനൊപ്പം നഗരസഭയിലെ എല്ലാപ്രദേശവും വൃത്തിയുള്ള ഇടമാക്കുക എന്ന ലക്ഷ്യവുമായാണ് ഹരിതകര്‍മ്മ സേനകള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

ഇവര്‍ മാസത്തില്‍ രണ്ട് തവണ വീടുകളിലും, ആഴ്ചയില്‍ ബുധനാഴ്ച ദിവസങ്ങളില്‍ വ്യാപാരസ്ഥാപനങ്ങളിലുമെത്തി അജൈവ മാലിന്യങ്ങള്‍ ശേഖരിക്കും. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഒരു ചാക്ക് മാലിന്യം ശേഖരിക്കാന്‍ നൂറു രൂപയും വീടുകളില്‍ നിന്നും 75 രൂപയുമാണ് ഈടാക്കുക. നഗരസഭ തന്നെ രൂപം നല്‍കിയ വൃത്തി എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയാണ് മാലിന്യ ശേഖരണം നടക്കുക. വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇതിനായി ക്യൂ ആര്‍ കോഡുകളും നല്‍കുന്നുണ്ട്. ഇതില്‍ സ്‌കാന്‍ ചെയ്യുന്നതോടെ ഓരോ സ്ഥാപനങ്ങളില്‍ നിന്നും എത്രചാക്ക് മാലിന്യം ശേഖരിച്ചുവെന്ന വിവരം ലഭിക്കുകയും ഇതിന്റെ എണ്ണവും ബി്ല്ലുമടക്കം സ്ഥാപനത്തിന്റെ ഉടമസ്ഥനും, നഗരസഭ അധികൃതര്‍ക്കും ലഭിക്കുന്ന തരത്തിലാണ് ആ്പ്പിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ആധുനിക രീതിയില്‍ തന്നെ വൃത്തിയുള്ള നഗരം നന്മയുള്ള നഗരം എന്ന സന്ദേശവുമായാണ് ഹരിതകര്‍മ്മ സേനയും പ്രവര്‍ത്തനം. നഗരസഭയിലെ വിവിധ കുടുംബശ്രീകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 36 പേരാണ് ഹരിതകര്‍മ്മ സേനയില്‍ ഉള്ളത്. ഇവരെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മാലിന്യം ശേഖരണം. ഇതിനായി ഒരു വാഹനവും നഗരസഭ ഒരുക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!