മയക്കുമരുന്നും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
പടിഞ്ഞാറത്തറ പോലീസ് ഇന്‍സ്പെക്ടര്‍ ജയനും സംഘവും കുപ്പാടിത്തറ ഭാഗത്ത് നടത്തിയ രാത്രികാല പരിശോധനയില്‍ മാരക മയക്കുമരുന്നായ എംഡി എംഎ,ഹാഷിഷ് ഓയില്‍,കഞ്ചാവ് എന്നിവയുമായി അഞ്ച് യുവാക്കളെ പിടികൂടി. കല്‍പ്പറ്റ റാട്ടകൊല്ലി പാലക്കുന്നില്‍ വീട്ടില്‍ പി.കെ മുഹമ്മദ് സിനാന്‍, മൂപ്പൈനാട് പുതുക്കാട് വടക്കേയില്‍ വീട്ടില്‍ വി.ബഷീര്‍, മൂപ്പൈനാട് വടക്കേയില്‍ കെ.അനസ്, കണ്ണൂര്‍ അഞ്ചരക്കണ്ടി കല്ലായി ചന്ദ്രോത്ത് വീട്ടില്‍ എം സജാസ്, മലപ്പുറം മറയൂര്‍ മതിവളപ്പില്‍ അല്‍ത്താഫ് ബര്‍ഗീസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 4.75 ഗ്രാം എംഡിഎംഎ, 11.89 ഗ്രാം കഞ്ചാവ് , 3.18 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തു. എസ്.ഐ ചന്ദ്രന്‍, എസ്.സി പി.ഒ ഹാരിസ്, സി.പി.ഒ മാരായ നിസാബ്, സജീര്‍, ജംഷീര്‍,അനില്‍.അനസ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.