കോളനികളില്‍ ആശ്വാസമായി എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍

0

 

ആദിവാസി കോളനികളില്‍ ആശ്വാസമായി എന്‍എസ്എസ് വിദ്യാര്‍ത്ഥികളും ജനപ്രതിനിധിയും.തൃക്കൈപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലെ കുഴിമുക്ക് കോളനി, തോണിക്കടവ് കോളനി എന്നിവിടങ്ങളില്‍ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി വൊക്കേഷനല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപകരും എന്‍എസ്എസ് വിദ്യാര്‍ത്ഥികളും വസ്ത്രങ്ങള്‍,ചെരുപ്പുകള്‍,നോട്ട്ബുക്ക്,പെന്‍,മധുര പലഹാരങ്ങള്‍,മാസ്‌ക് എന്നിവയുമായാണ് ഇവര്‍ കോളനികളില്‍ എത്തിയത്. പ്രോഗ്രാം ഓഫീസര്‍ രാജലക്ഷ്മി, അധ്യാപകരായ ഷംജിത്. സി.പി. ,ഡോ. സിന്റ ഐസക് മേപ്പാടി ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് വാര്‍ഡ് മെമ്പര്‍ സിന്ധു, റിയാസ്, ജിനീഷ്, ഷിജു എന്നിവരും കോളനി സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി.

ഒരു മാസം മുന്‍പ് കോഴിക്കോട് ജില്ലയിലെ ഖഉഠ സ്‌കൂളിലെ ചടട വിദ്യാര്‍ത്ഥികളും അധ്യാപകരും ഡിവിഷനില്‍ സന്ദര്‍ശനം നടത്തിയിരുന്നു അന്ന് മേപ്പാടി ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ ഗോവിന്ദപാറ കോളനിയില്‍ ഇത്തരത്തില്‍ വസ്ത്രങ്ങളും മറ്റു വസ്തുക്കളും വിതരണം നടത്തിയിരുന്നു.തന്റെ കാലാവധി അവസാനിക്കും മുന്‍പ് ഡിവിഷനിലെ കഷ്ടത അനുഭവിക്കുന്ന മുഴുവന്‍ ആദിവസി കോളനികളിലും ഇത്തരത്തില്‍ ചടട വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സംഘടിപ്പിച്ചുകൊണ്ട് ഇത്തരത്തിലുള്ള പ്രവര്‍ത്തനം തുടരുമെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അരുണ്‍ദേവ് സി. എ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!