വേനല്‍ കടുത്തതോടെ വന്യമൃഗങ്ങള്‍ കബനി തീരത്തേക്ക്

0

 

കര്‍ണാടകയിലെ വനമേഖലകള്‍ കരിഞ്ഞുണങ്ങിയതോടെ തീറ്റയും വെള്ളവും തേടി കാട്ടാനകള്‍ കബനി തീരങ്ങളിലേക്ക്. ബന്ദിപ്പൂര്‍, നാഗര്‍ഹോള വനമേഖലകളിലെ വനത്തിലെ ജലസ്രോതസുകള്‍ വറ്റി പച്ചപ്പ് കാണാനില്ലാതായതോടെയാണ് വന്യമൃഗങ്ങള്‍ വയനാട് വന്യജീവി സങ്കേതത്തിലേക്കെത്തുന്നത്.കര്‍ണാടക തമിഴ്‌നാട് വനപ്രദേശത്തും ഇത്തവണ വരള്‍ച്ച രൂക്ഷമായതോടെ കബനി തീരപ്രദേശങ്ങളിലേക്കും വന്യമൃഗങ്ങള്‍ കുട്ടത്തോടെ എത്തുന്നുണ്ട്. കാട്ടാനകള്‍ കൂട്ടമായി അതിര്‍ത്തി പ്രദേശങ്ങളിലെത്തിയതോടെ കൃഷിയിടങ്ങളിലിറങ്ങുമോയെന്ന ആശങ്കയിലാണ് അതിര്‍ത്തി പ്രദേശങ്ങളിലെ കര്‍ഷകര്‍.

വന്യമൃഗങ്ങള്‍ കുട്ടമായി അതിര്‍ത്തി തീരങ്ങളിലെത്തിയതോടെ കര്‍ണാടക വനംവകുപ്പ് 24 മണിക്കൂറും പരിശോധന കര്‍ശനമാക്കി. വനത്തിലെ ചെറുതും വലതുമായ അരുവികളെല്ലാം വറ്റിയതോടെ കന്നാരം പുഴയാണ് മൃഗങ്ങളുടെ ഏക ആശ്രയം. ഉച്ചകഴിയുന്നതോടെ ആനക്കൂട്ടം വെള്ളം കുടിക്കാന്‍ പുഴയിലെത്തും.മാന്‍ കൂട്ടം പകല്‍ സമയത്ത് എത്തുന്നതും പതിവ് കാഴ്ച്ചയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!