സി.എന്‍.ജി പമ്പുകള്‍ ഇല്ല :ഇലട്രിക് വാഹന ഉടമകളെ പ്രതികൂലമായി ബാധിക്കുന്നു
സി.എന്‍.ജി പമ്പുകള്‍ ഇല്ലാത്തത് ഇലട്രിക് വാഹന ഉടമകളെ പ്രതികൂലമായി ബാധിക്കുന്നതായി ഓള്‍ കേരള ഓട്ടോമൊബൈല്‍ എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പാളയം ബാബു. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ പൊളിക്കണം എന്ന നിയമം 20 ലക്ഷത്തോളം വരുന്ന തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയാകുമെന്നും ബാബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.യുണിയന്‍ സംസ്ഥാന സെക്രട്ടറിമാരായ യൂസഫ് ആലപ്പുഴ, ഷിബു ജോസഫ് പത്തനംതിട്ട തുടങ്ങിയവരും പങ്കെടുത്തു.
കൊവിഡ് പ്രതിസന്ധി കുറഞ്ഞതോടെ വ്യവസായ മേഖല സജീവമാവുകയാണ് ഒപ്പം രാജ്യത്ത് ഇലട്രിക് വാഹനങ്ങളുടെ എണ്ണവും കൂടി വരികയാണ് കേരള സംസ്ഥാനത്തും ഇലക്ട്രിക് വാഹനങ്ങള്‍ കൂടിവരികയാണ്. എന്നാല്‍ അത്തരം വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള പമ്പുകള്‍ സംസ്ഥാനത്ത് ആവശ്യത്തിന് ഇല്ല എന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ അത്തരം വാഹന ഉടമകള്‍ കഷ്ടപ്പെടുകയാണ് ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാവണം. ആവശ്യത്തിന് പമ്പുകള്‍ തുടങ്ങാനുള്ള നടപടികള്‍ ഉണ്ടാവണം. ഇത് കൂടാതെ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി 15 വര്‍ഷം കഴിഞ്ഞ കൊമേഴ്‌സ്യല്‍ വാഹനങ്ങളും 20 വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളും പൊളിക്കണം എന്ന നിയമം രാജ്യത്തെ 20 ലക്ഷം തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് അടിയന്ത പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും പാളയം ബാബു പറഞ്ഞു. യുണിയന്‍ സംസ്ഥാന സെക്രട്ടറിമാരായ യൂസഫ് ആലപ്പുഴ, ഷിബു ജോസഫ് പത്തനംതിട്ട തുടങ്ങിയവരും പങ്കെടുത്തു.