വിലയിടിവില്‍ ദുരിതത്തിലായ കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പച്ച തേങ്ങ സംഭരണം ജില്ലയിലെ നാളികേര കര്‍ഷകര്‍ക്ക് പ്രയോജനമില്ലെന്ന് കര്‍ഷകര്‍. ജനുവരി 5 മുതലാണ് സംസ്ഥാനത്ത് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ പച്ചതേങ്ങ സംഭരണം ആരംഭിച്ചത്. കിലോക്ക് 32 രൂപ നിരക്കിലാണ് സംഭരണം ആരംഭിച്ചത് .എന്നാല്‍ ജില്ലയില്‍ പച്ച തേങ്ങ സംഭരണം ആരംഭിക്കാന്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതാണ് പ്രതിസന്ധിക്ക് കാരണം കഴിഞ്ഞ വര്‍ഷം 38 രൂപ വരെ ലഭിച്ചിരുന്നു എന്നാല്‍ ഇപ്പോള്‍ 27 രൂപ മാത്രമാണ് വിലയുള്ളത്.
ജില്ലയില്‍ ഏറ്റവും കുടുതല്‍ തനിവിളയായി തെങ്ങ് കൃഷി ചെയ്യുന്ന പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പൂതാടി മേഖലകളില്‍ വിലയിടിവിനെ തുടര്‍ന്ന് നാളികേരം പറിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. കുലി ചെലവ് കഴിഞ്ഞാല്‍ ഒന്നും കിട്ടാനില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ജില്ലയില്‍ തേങ്ങ സംഭരണം ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവാദിത്യപ്പെട്ടവര്‍ തയ്യാറാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം. മുന്‍കാലങ്ങളില്‍ കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ നിന്ന് കരിക്ക് ,തേങ്ങ ഉള്‍പ്പെടെ വാങ്ങുന്നതിനായി കര്‍ഷകരുടെ കൃഷിയിടത്തില്‍ നേരിട്ട് എത്തിയ വ്യാപാരികളും ഇത്തവണ എത്താതും കര്‍ഷകര്‍ക്കും തിരിച്ചടിയായിരിക്കുവാണ്.