പോസ്റ്റര്‍ രചന മത്സരം
നാഷണല്‍ ഹെല്‍ത്ത് മിഷന്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് സര്‍വീസ്, ബേഗൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ എന്നിവര്‍ സംയുക്തമായി പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിക്കുന്നു.’പുകയിലയില്‍ എരിയുന്ന യൗവ്വനം’ എന്ന വിഷയത്തില്‍ 15 നും 18 നും ഇടയില്‍ പ്രായം ഉള്ളവര്‍ക്കും, , നല്ല ആരോഗ്യത്തിന് നല്ല ശീലങ്ങള്‍ എന്ന വിഷയത്തില്‍ 18 വയസിനും മുകളില്‍ പ്രായം ഉള്ളവര്‍ക്കും പങ്കെടുക്കാം.മാര്‍ച്ച് 20 ന് ബേഗൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ രാവിലെ 9.30 മുതല്‍ 11.30 വരെയാണ് മത്സരം.https://forms.gle/FD7djmnBeZqSNiWs9എന്ന വെബ്‌സൈറ്റില്‍ മാര്‍ച്ച് 05 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം.