ബത്തേരിമാരിയമ്മന്‍ ക്ഷേത്ര മഹോല്‍സവം സമാപിച്ചു.

0

സമാപനത്തോട് അനുബന്ധിച്ച് ടൗണില്‍ നടന്ന താലപ്പൊലിഘോഷയാത്രയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. വാദ്യമേളങ്ങളുടെയും ഗജവീരന്റെ അകമ്പടിയോടെയാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ഉല്‍സവം സംഘടിപ്പിച്ചത്.

ഇത്തവണയും ബത്തേരി ഗണപതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര ടൗണ്‍ചുറ്റാതെ നേരിട്ട് മാരിയമ്മന്‍ ക്ഷേത്രത്തിലേക്ക് താലപ്പൊലി നടത്തുകയാണ് ചെയ്തത്. വൈകിട്ട് ഏഴരയോടെ ആരംഭിച്ച ഘോഷയാത്ര പത്തരയോടെയാണ് മാരിയമ്മന്‍ ക്ഷേത്രത്തില്‍ സമാപിച്ചത്. വാദ്യമേളങ്ങളും ഗജവീരനും ഘോഷയാത്രയ്ക്ക് മിഴിവേകി. കൊവിഡ് പശ്ചാതലത്തില്‍ കാവടി, തെയ്യം തുടങ്ങിയവ താലപ്പൊലിഘോഷയാത്രത്തില്‍ ഉണ്ടായിരുന്നില്ല. താലപ്പൊലി ഘോഷയാത്രയില്‍ പങ്കെടുക്കുന്നതിനും മാരിയമ്മയുടെ അനുഗ്രഹം തേടിയും ആയിരങ്ങളാണ് ഉല്‍സവത്തില്‍ പങ്കാളികളായത്. ഘോഷയാത്രയ്ക്ക് ശേഷം കരകം – കുംഭം എഴുന്നള്ളത്ത്, കനലാട്ടം ഗുരുസിയാട്ടം എന്നിവയോടെ ഈ വര്‍ഷത്തെ ഉല്‍സവത്തിന് സമാപനമായി.

 

Leave A Reply

Your email address will not be published.

error: Content is protected !!