കോടികളുടെ വികസന പദ്ധതികള്‍ക്ക് ഭരണാനുമതി

0

 

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 6.95 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളടങ്ങിയ പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്ത് ഭരണാനുമതി നല്‍കി.ഇതോടെ ഈ സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്ത് അനുമതി നല്‍കിയത് 21.48 കോടിയുടെ വികസന പദ്ധതികള്‍ക്കാണ്.സ്‌കൂള്‍ കെട്ടിടങ്ങളുടെ നവീകരണം, കോളനികളില്‍ നടപ്പാത നിര്‍മ്മാണം, ലൈബ്രറി കെട്ടിട നിര്‍മ്മാണം, റോഡ് നവീകരണം, കോളനികളിലെ പൈതൃക ഭവന നിര്‍മ്മാണം, കുടിവെള്ളം തുടങ്ങിയ പദ്ധതികള്‍ക്കാണ് നിലവില്‍ ഭരണാനുമതി ലഭിച്ചത്.

സ്‌കൂള്‍ കെട്ടിടങ്ങളുടെ നവീകരണം, കോളനികളില്‍ നടപ്പാത നിര്‍മ്മാണം, ലൈബ്രറി കെട്ടിട നിര്‍മ്മാണം, റോഡ് നവീകരണം, കോളനികളിലെ പൈതൃക ഭവന നിര്‍മ്മാണം, കുടിവെള്ളം തുടങ്ങിയ പദ്ധതികള്‍ക്കാണ് നിലവില്‍ ഭരണാനുമതി ലഭിച്ചത്. റോഡുകള്‍ക്കായി 2.65 കോടി റോഡുകള്‍ക്കായി 2.65 കോടിയുടെ പദ്ധതികള്‍ക്കും ഇത്തവണ ഭരണാനുമതി ലഭിച്ചു. കോളനി നവീകരണത്തിന് 2.58 കോടി കോളനികളില്‍ വിവിധ വികസന പദ്ധതികള്‍ക്കായി 2.58 കോടിയുടെ പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്.സ്‌കൂളുകളുടെ നവീകരണത്തിന് 1.27 കോടി ജില്ലയിലെ സ്‌കൂളുകളുടെ നവീകരണത്തിന് 1.27 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയത്. ലൈബ്രറിക്കും സാംസ്‌കാരിക നിലയങ്ങള്‍ക്കും കെട്ടിടത്തിന് 45 ലക്ഷം ല്രൈബ്രറി, സാംസ്‌കാരിക നിലയങ്ങളുടെ കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് 45 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.

കൈതക്കൊല്ലി-കമ്പമല-കെ.എഫ്.ഡി.സി റോഡ് നവീകരണത്തിന് 10 ലക്ഷം, പനമരം-നീര്‍വാരം-പയ്യമ്പള്ളി-കാട്ടിക്കുളം എം.എല്‍.എ റോഡ് മെയിന്റനന്‍സിന് 20 ലക്ഷം, പത്തേനാല്‍മുക്ക് ഭജനമഠം-കടവ്മുക്ക് റോഡിന് 10 ലക്ഷം, മുണ്ടക്കൊല്ലി ചീരാല്‍ എഫ്.സി.എച്ച് റോഡ് മെയിന്റനന്‍സ് 10 ലക്ഷം, രണ്ടാംഗേറ്റ്-പാല്‍ വെളിച്ചം റോഡ് മെയിന്റനന്‍സ് 20 ലക്ഷം, പള്ളിക്കുന്ന്-വെണ്ണിയോട് റോഡ് നവീകരണത്തിന് 30 ലക്ഷം, വളവില്‍-പ്ലാമൂല ഭജനമഠം റോഡ് മെയിന്റനന്‍സ് 10 ലക്ഷം, കാവുകുന്ന്- കൊച്ചാറ റോഡ് മെയിന്റനന്‍സ് 15 ലക്ഷം, വാളേരി നെടുന്തൊടി റോഡ് മെയിന്റനന്‍സ് 10 ലക്ഷം, പാലിയണ-കക്കടവ് റോഡ് മെയിന്റനന്‍സ് 10 ലക്ഷം, വെളുകൊല്ലി റോഡ് നിര്‍മ്മാണം 10 ലക്ഷം, മാനിവയല്‍- മൈലാടുംകുന്ന് റോഡ് മെയിന്റനന്‍സ് 10 ലക്ഷം, ചിറ്റൂര്‍ അങ്കണവാടി റോഡ് നിര്‍മ്മാണം 10 ലക്ഷം, തരകമ്പം-വട്ടവയല്‍ റോഡ് റീടാറിങ്ങ് 10 ലക്ഷം, ത്രിവേണി കവല-പാതിരമ്പം റോഡ് മെയിന്റനന്‍സ് 10 ലക്ഷം, കള്ളാടി-ആനക്കാം പൊയില്‍ റോഡ് നവീകരണം 20 ലക്ഷം, പച്ചിലക്കാട്-നാലകത്ത്-ഈരന്‍കുടി റോഡ് മെയിന്റനന്‍സിന് 10 ലക്ഷം, കുണ്ടാല-മാനാഞ്ചിറ-എഫ്.സി.ഐ ഗോഡൗണ്‍ റോഡ് കല്‍വര്‍ട്ട് പുനര്‍ നിര്‍മ്മാണം 10 ലക്ഷം, പാറക്കല്‍-പരിയാരം-ചെലഞ്ഞിച്ചാല്‍ റോഡ് പുനരുദ്ധാരണം 10 ലക്ഷം, തലപ്പുഴ 8ാംനമ്പര്‍ പുത്തൂര്‍ക്കൊല്ലി റോഡ് മെയിന്റനന്‍സിന് 10 ലക്ഷം രൂപയുടെയും പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്.

മാളിക കുറുമ കോളനി നടപ്പാത നിര്‍മ്മാണത്തിന് 10 ലക്ഷം, പെരുമ്പാടികുന്ന് ഹെല്‍ത്ത് സെന്റര്‍ കോളനി സൈഡ് കെട്ടിന് 20 ലക്ഷം, വാളാരം കുന്ന് കോളനി നടപ്പാത നിര്‍മ്മാണം 10 ലക്ഷം, മാവാടികുനി കോളനി താളൂര്‍ പൈതൃക ഭവന നിര്‍മ്മാണം 10 ലക്ഷം, ഉദയങ്കര നായ്ക്ക കോളനി പൈതൃക ഭവനത്തിന് 10 ലക്ഷം, ഉദയക്കര കാരക്കണ്ടി നടപ്പാത നിര്‍മ്മാണത്തിന് 20 ലക്ഷം, പാതിരി കാട്ടുനായ്ക്ക കോളനി നടപ്പാത നിര്‍മ്മാണത്തിന് 10 ലക്ഷം, കുപ്പച്ചി കോളനി സാംസ്‌കാരികനിലയം കെട്ടിട നിര്‍മ്മാണം 15 ലക്ഷം, ചെറുവള്ളി എസ്.ടി കോളനി പൈതൃക ഭവനം 13 ലക്ഷം, വേലിയമ്പം കൊല്ലിവര കുറുമ കോളനി പൈതൃക ഭവന നിര്‍മ്മാണം 10 ലക്ഷം, മടൂര്‍ കോളനി ഫൂട്പാത്ത് കോണ്‍ക്രീറ്റിന് 40 ലക്ഷം, കാരച്ചാല്‍ ബകൊരവ്കണ്ടി കോളനി ഫൂട്ട് പാത്ത് നിര്‍മ്മാണം 10 ലക്ഷം, വെള്ളമുണ്ട എച്ച്.എസ് മുണ്ടക്കല്‍ കോളനി നടപ്പാത നിര്‍മ്മാണത്തിന് 20 ലക്ഷം, പാലവയല്‍ കോളനി കുടിവെള്ള പദ്ധതിക്ക് 15 ലക്ഷം, ചാമ്പോക്കണ്ടി എസ്.സി കോളനി കൂടി വെള്ളപദ്ധതിക്ക് 15 ലക്ഷം, വികാസ് കോളനി റോഡ് സംരക്ഷണത്തിന് 10 ലക്ഷം, പന്തളംകുന്ന് എസ്.സി കോളനി സാംസ്‌കാരിക നിലയത്തിന് ചുറ്റുമതില്‍ നിര്‍മ്മാണത്തിന് 10 ലക്ഷം, വയ്യോട്-കാട്ടിത്തറ നടപ്പാത നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുമാണ് അനുവദിച്ചത്.

ജി.എച്ച്.എസ്.എസ് തലപ്പുഴയുടെ മേല്‍ക്കൂര നവീകരണത്തിന് 10 ലക്ഷം, കാപ്പിസെറ്റ് സ്‌കക്കൂള്‍ വൈദ്യുതീകരണത്തിന് 10 ലക്ഷം, കുഞ്ഞോം ഹൈസ്‌കൂള്‍ മെയിന്റനന്‍സ് ഒന്‍പത് ലക്ഷം, പനങ്കണ്ടി സ്‌കൂള്‍ ടോയ്ലറ്റ് നിര്‍മ്മാണത്തിന് 18 ലക്ഷം, കണിയാമ്പറ്റ സ്‌കൂള്‍ കെട്ടിടം മെയിന്റനന്‍സ് 13 ലക്ഷം, ജി.എച്ച്.എസ്.എസ് വാളാട് മേല്‍ക്കൂര നവീകരണം 10 ലക്ഷം, ജി.എച്ച്.എസ് നെല്ലാറച്ചാലില്‍ ലേഡീസ് ഫ്രണ്ട്ലി ടോയിലറ്റ് നിര്‍മ്മാണത്തിന് 15 ലക്ഷം, തോല്‍പ്പെട്ടി ഹൈസ്‌കൂള്‍ മേല്‍ക്കൂര നവീകരണം 10 ലക്ഷം, ജി.വി.എച്ച്.എസ് അമ്പലവയല്‍ മെയിന്റനന്‍സ് 20 ലക്ഷം, ജി.വി.എച്ച്.എസ്.എസ് തൃശ്ശിലേരി ടോയിലെറ്റ് നിര്‍മ്മാണം 12 ലക്ഷം എന്നിങ്ങനെയാണ് ഭരണാനുമതി ലഭിച്ചത്.

നെച്ചംവയല്‍ സാംസ്‌കാരിക നിലയം കെട്ടിട നിര്‍മ്മാണം 15 ലക്ഷം, മന്ദന്‍കവല ട്രൈബല്‍ ക്ലബിന് കെട്ടിട നിര്‍മ്മാണത്തിന് 15 ലക്ഷം, കൊട്ടമ്പം കോളനി സാംസ്‌കാരിക നിലയ നിര്‍മ്മാണത്തിന് 15 ലക്ഷം രൂപയുമാണ് അനുവദിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!