ശിവരാത്രി ആഘോഷം 27 മുതല്‍

0

 

മാനികാവ് സ്വയംഭൂ മഹാശിവ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 27,28, മാര്‍ച്ച് ഒന്ന് തീയ്യതികളിലായി വിശേഷാല്‍ ഗണപതിഹോമം, മഹാമൃത്യുജ്ഞയ ഹോമം, ഭഗവതി സേവ മഹാരുദ്രാഭിഷേകം, അന്നദാനം നടക്കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടക്കുന്ന പൂജാദികര്‍മ്മങ്ങള്‍ക്ക് ക്ഷേത്രം തന്ത്രി മാടമന കൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും.വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രം ഭാരവാഹികളായ പി പി ജയന്‍, രതീഷ് പി എ, പി മുരളി, എ കെ ഷാജി, വി കെ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

27ന് ഏഴ് മണിക്ക് ഭഗവതി സേവയും രാത്രി എട്ടരക്ക് അന്നദാനവും നടക്കും. 28ന് ആറ് മണിക്ക് രുദ്രാഭിഷേകവും ഉച്ചക്ക് അന്നദാനവും നടക്കും. ഒന്നിന് രാവിലെ അഞ്ച് മുതല്‍ നടതുറക്കല്‍, അഭിഷേകം, മലര്‍നിവേദ്യം, വിശേഷാല്‍ പൂജകള്‍, നൃത്ത്യനൃത്തങ്ങള്‍, 12 മണിക്ക് ഉച്ചപൂജ, വൈകിട്ട് ആറരക്ക് ദീപാരാധന, ഏഴ് മണിക്ക് ഭക്തിഗാനാര്‍ച്ചന രാത്രി പത്തിന് കോല്‍ക്കളി എന്നിവ നടക്കും.

Leave A Reply

Your email address will not be published.

error: Content is protected !!