സപ്തതി നിറവില്‍ നാഷണല്‍ വയനശാല
സപ്തതി നിറവില്‍ മാനന്തവാടി ഒഴകോടി നാഷണല്‍ വയനശാല. സപ്തതിയുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ആഘോഷപരിപാടികളുടെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.സുധീര്‍ ഉദ്ഘാടനം ചെയ്തു.ആദ്യകാല പ്രവര്‍ത്തകരെ ആദരിക്കള്‍ ചടങ്ങ് ഉള്‍പ്പെടെ ഗോത്ര കലോത്സവവും പാലിയേറ്റീവ് പ്രവര്‍ത്തനം ഉള്‍പ്പെടെ വിവിധങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.വാര്‍ഡ് കൗണ്‍സിലര്‍ പുഷ്പരാജന്‍ അധ്യക്ഷനായി.ലൈബ്രറി കൗണ്‍സില്‍ ജോ.സെക്രട്ടറി എ.വി. മാത്യു, എം.ബി. ഷിജീഷ്, കെ.രാജന്‍, സി.ടി. ബേബി, എസ്.ടി.ജോസ്, ഇ.കെ.മോഹനന്‍, രാജേഷ് മൂലയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഒഴകോടിയുടെ ഗ്രാമഭൂമികയില്‍ സര്‍ഗാത്മക ദിശാബോധത്തിന്റെ നിത്യവസന്തം തീര്‍ത്തു കൊണ്ട് തലമുറകളിലേക്ക് അറിവിന്റെയും വായനയുടെയും വേരുകള്‍ പടര്‍ത്തിയ സാംസ്‌കാരിക കേന്ദ്രമാണ് ഒഴകോടി നാഷണല്‍ വായനശാല. ഒരു ഗ്രന്ഥാലയം എന്നതിലുപരി ഒഴകോടി ഗ്രാമത്തിന്റെ സാമൂഹ്യമാറ്റത്തിനും ഒപ്പം സര്‍വതോന്മുഖമായ വളര്‍ച്ചയില്‍ ഇന്നും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു സ്ഥാപനം കൂടിയയാണ് ഇവിടം. ആദ്യകാല പ്രവര്‍ത്തകരെ ആദരിക്കള്‍ ചടങ്ങ് ഉള്‍പ്പെടെ ഗോത്ര കലോത്സവവും പാലിയേറ്റീവ് പ്രവര്‍ത്തനം ഉള്‍പ്പെടെ വിവിധങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.വാര്‍ഡ് കൗണ്‍സിലര്‍ പുഷ്പരാജന്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ ജോ.സെക്രട്ടറി എ.വി. മാത്യു, എം.ബി. ഷിജീഷ്, കെ.രാജന്‍, സി.ടി. ബേബി, എസ്.ടി.ജോസ്, ഇ.കെ.മോഹനന്‍, രാജേഷ് മൂലയില്‍ തുടങ്ങിയവര്‍ സംസാരിച്ചു