എന്‍.ഡി അപ്പച്ചനെതിരെ പരാതി എസ്.എം.എസ് ഡിവൈഎസ്പി  റിപ്പോര്‍ട്ട് നല്‍കണം 

0

 

ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ തന്നെ പാര്‍ട്ടി യോഗത്തില്‍ വച്ച് അപമാനിച്ചുവെന്ന ആദിവാസി വിഭാഗത്തില്‍ പെട്ട യൂത്ത് കോണ്‍ഗ്രസ്സ് വനിതാ നേതാവിന്റെ പരാതി. ഒരു മാസത്തിനുളളില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന പട്ടികജാതി-വര്‍ഗ്ഗ കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. എസ്.എം.എസ് ഡി.വൈ.എസ്.പിയോടാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്.ആദിവാസി വിഭാഗങ്ങള്‍ക്കെതിരേയുളള അതിക്രമങ്ങള്‍ അന്വേഷിക്കുന്ന മാനന്തവാടി സ്പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡി.വൈ.എസ്.പിയാണ് പരാതി സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് 30 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കേണ്ടത്.

പരാതിക്കാരിയായ വിജിത 2021 ഡിസംബറില്‍ നല്‍കിയ പരാതിയിലാണ് കമ്മിഷന്റെ ഇടപെടല്‍. കഴിഞ്ഞ തദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതിനിധിയായി വിജിത മത്സരിച്ചുവെങ്കിലും ജയിച്ചില്ല. തെരഞ്ഞെടുപ്പ് അവലോകന പാര്‍ട്ടി യോഗത്തില്‍ വച്ച്, തോല്‍വിയുമായി ബന്ധപ്പെട്ട് ഡി.സി.സി. പ്രസിഡന്റ് കാണാന്‍ സൗന്ദര്യമില്ലാത്തവള്‍ എന്ന അര്‍ത്ഥത്തില്‍ തന്നെക്കുറിച്ച് പരാമര്‍ശം നടത്തിയെന്നാണ് വിജിതയുടെ പരാതി. അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വത്തിനും വിജിത പരാതി നല്‍കിയിരുന്നു. അതിനിടെ വിജിതയുടെ പരാതി അടിസ്ഥാന രഹിതമാണെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. പരാതി സംബന്ധിച്ച് കോണ്‍ഗ്രസ് നിയോഗിച്ച അന്വേഷണ കമ്മിഷന്‍ ഡി.സി.സി. പ്രസിഡന്റിന് ക്ലീന്‍ ചിറ്റാണ് നല്‍കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!