പ്രതിഷേധ പ്രകടനവും, കലക്ട്രേറ്റിന് മുന്നില്‍ ഉപരോധവും

0

എസ്.റ്റി പ്രമോട്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ച പഴയ പ്രായപരിധിയും വിദ്യാഭ്യാസ യോഗ്യതയും നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് എസ് ടി പ്രമോട്ടര്‍മാര്‍ പ്രതിഷേധ പ്രകടനവും, കലക്ട്രേറ്റിനു മുന്നില്‍ ഉപരോധവും സംഘടിപ്പിച്ചു. കണിയാമ്പറ്റ പ്രമോട്ടര്‍ പി കെ സുത പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു.എ കെ ഇന്ദിരാ സമരത്തില്‍ അധ്യക്ഷനായിരുന്നു. വസന്ത രാജന്‍, എം.ലീലാദേവി, റാസെല്‍ സി ജെ , കെ.ബി. വിജേഷ്, എന്നിവര്‍ സംസാരിച്ചു. ജില്ലയില്‍ 352 പേരുമാണ് എസ്.റ്റി പ്രമോട്ടറായി പ്രവര്‍ത്തിക്കുന്നത്.

25 മുതല്‍ 55 വരെ പ്രായമുള്ളവരെയും 8-ാം ക്ലാസ്സ് വിദ്യാഭ്യാസവുമായിരുന്നു മാനദണ്ഡം.പുതിയ മാനദണ്ഡമനുസരിച്ച് പ്രായപരിധി 20 മുതല്‍ 35 വരെയും 10-ാം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുമാണ്.ഇതാണ് പ്രമോട്ടര്‍മാരെ പ്രതികൂലമായി ബാധിച്ചത്.നിലവില്‍ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനും സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ താഴെ തട്ടിലെത്തിക്കുന്നതിനുമായാണ് സംസ്ഥാനത്ത് എസ്.റ്റി പ്രമോട്ടര്‍മാരെ നിയമിച്ചിട്ടുള്ളത്. തുഛമായ വേതനത്തില്‍ പണിയെടുക്കുന്ന പ്രമോട്ടമാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ പഴയ മാനദണ്ഡം തന്നെ നടപ്പാക്കണമെന്നാണ് പ്രമോട്ടര്‍മാര്‍ പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!