ശിശുദിനാഘോഷം: കുട്ടികളുടെ നേതാക്കളെ തിരഞ്ഞെടുത്തു
ശിശുദിനാഘോഷത്തിന്റെ ഭാഗമായി ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ നേതാക്കളെ തിരഞ്ഞെടുത്തു. മാനന്തവാടി എല്‍.എഫ്.ഇ.എം എല്‍.പി സ്‌കൂളിലെ ജൂണ്‍ ശ്രീകാന്ത് ആണ് കുട്ടികളുടെ പ്രധാനമന്ത്രി. കുട്ടികളുടെ പ്രസിഡണ്ടായി മാനന്തവാടി എല്‍.എഫ് യുപി സ്‌കൂളിലെ ഹൃദ്യ എലിസബത്ത് തിരഞ്ഞെടുക്കപ്പെട്ടു. പയ്യംപള്ളി എസ്.സി.എച്ച്.എസ്.എസിലെ ഇവാന ആന്‍ ബാബുവാണ് കുട്ടികളുടെ സ്പീക്കര്‍. ജില്ലാതലത്തില്‍ പ്രസംഗമത്സരം നടത്തിയായിരുന്നു തിരഞ്ഞെടുപ്പ്. നവംബര്‍ 14ന് രാവിലെ 9.30ന് ശിശുദിന റാലി സിവില്‍ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച് എസ്.കെ.എം.ജെ ഹൈസ്‌കൂളില്‍ സമാപിക്കും. കുട്ടികളുടെ നേതാക്കള്‍ക്കുള്ള സ്വീകരണവും ഉപഹാര സമര്‍പ്പണവും സ്‌കൂള്‍ ജൂബിലി ഹാളില്‍ നടക്കും.