ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
തോണിച്ചാലില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ വാക്കേറ്റത്തില്‍ അടിയേറ്റ് ഒരാള്‍ മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശി ആനന്ദലോഹാര്‍(31) ആണ് മരിച്ചത്. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അല്‍പ്പസമയത്തിനകം പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിക്കും. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് തൊഴിലാളികളെ മാനന്തവാടി പോലീസ് ചോദ്യം ചെയ്ത് വരുന്നു. പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കും.