ഇന്റര്‍ലോക്ക് പാകല്‍ പൂര്‍ത്തിയായി; എല്‍.എഫ് ജംഗ്ഷന്‍ ഗതാഗതത്തിന് തുറന്നു കൊടുത്തു
മാനന്തവാടി നഗരത്തിലെ എല്‍.എഫ് ജംഗ്ഷന്‍ ഇന്റര്‍ലോക്ക് പാകല്‍ പൂര്‍ത്തിയായി ഗതാഗതത്തിന് തുറന്നു കൊടുത്തു. 45 ലക്ഷം രൂപ വകയിരുത്തി നവീകരണം നടത്തുന്ന മാനന്തവാടി പായോട് റോഡ് പ്രവര്‍ത്തിയില്‍ ഉള്‍പ്പെടുത്തിയാണ് ഇന്റര്‍ലോക്ക് പാകല്‍ പൂര്‍ത്തീകരിച്ചത്. മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ വി.ആര്‍ പ്രവീജ് നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി ബിജു, ട്രാഫിക് എസ്.ഐ വി.ജി വര്‍ഗ്ഗീസ്, എ.എസ്.ഐ നൗഷാദ്, ഓവര്‍സീയര്‍ ബി സുരേഷ്, കരാറുകാരന്‍ പി.ടി തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.