മരകാവ് പള്ളിയുടെ കൃഷിയിടത്തിലും, സമീപ പ്രദേശങ്ങളിലും ഇന്നലെ രാത്രി ഒറ്റയാനിറങ്ങി കൃഷി നശിപ്പിച്ചു. നെയ്കുപ്പ വനത്തില്‍ നിന്നും എത്തിയ ഒറ്റയാനാണ് നാശനഷ്ടങ്ങള്‍ വരുത്തിയത്. മരകാവ് പള്ളി മുറിയുടെ മുറ്റത്തെത്തിയ ഒറ്റയാന്‍ പച്ചക്കറികളും ചെടികളും നശിപ്പിച്ചതിന് പുറമേ കുടിവെള്ളത്തിന് സ്ഥാപിച്ച പൈപ്പുകളും ചവിട്ടി നശിപ്പിച്ചു. പള്ളിപ്പറമ്പിലെ നൂറുകണക്കിന് വാഴകളും തെങ്ങുകളും ആന നശിപ്പിച്ചു.തൊട്ടടുത്ത തോമസ് പുല്ലന്താനിയുടെ കൃഷിയിടത്തില്‍ നിരവധി തെങ്ങുകള്‍ ആന നശിപ്പിച്ചു .
കായിച്ച തെങ്ങുകളാണ് ആന നശിപ്പിച്ചത് . ആന ചവിട്ടി വീഴ്ത്തിയ തെങ്ങ് സമീപത്തെ വൈദ്യുതി ലൈനിലേക്ക് വീണതിനാല്‍ പ്രദേശത്തെ വൈദ്യുതി വിതരണവും സ്തംഭിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ഒറ്റയാന്‍ വേലിയമ്പം, ഭൂദാനം തുടങ്ങിയ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലൂടെ മേഞ്ഞു നടക്കുകയാണ്. സന്ധ്യയാകുന്നതോടെ വനത്തില്‍ നിന്നും പുറത്തിറങ്ങുന്ന ഒറ്റയാന്‍ ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായിരിക്കുകയാണ്. വനാതിര്‍ത്തിയില്‍ കൃത്യമായ പ്രതിരോധ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് ഒറ്റയാന്‍ നിര്‍ബാധം വനത്തില്‍നിന്ന് കൃഷിയിടത്തില്‍ ഇറങ്ങാന്‍ കാരണമാകുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. വനംവകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ പരിശോധിച്ചു.