വേണമെങ്കില്‍ ഇഞ്ചി അലൂമിനിയപാത്രത്തിലും വിളയും

0

അലൂമിനിയ പാത്രത്തിലും ഇഞ്ചി കൃഷി ചെയ്ത് കര്‍ഷക കുടുംബം.മേലേ 56ലെ വാഴയില്‍ ബേബി എന്ന വര്‍ക്കിയുംഭാര്യ സുമയുമാണ് അലൂമിനിയ പാത്രത്തില്‍ ഇഞ്ചി കൃഷി ചെയ്തത്.മാനന്തവാടി കെ.എസ്.ആര്‍. ടി.സി.ഡിപ്പോയില്‍ നിന്നും ഡ്രൈവറായി റിട്ടയര്‍ ചെയ്ത ശേഷം കഴിഞ്ഞ ആറ് വര്‍ഷത്തോളമായി കൃഷി മേഖലയില്‍ സജീവമാണ് ബേബി.കൃഷി മേഖലയില്‍ നിരവധി പരീക്ഷണം നടത്തിയ ബേബി അലൂമിനിയ പാത്രത്തില്‍ ഇഞ്ചി വിത്ത് നടുകയായിരുന്നു.

54 സെന്റീമീറ്റര്‍ വ്യാസമുള്ള അലൂമിനിയ പാത്രത്തിലാണ് രണ്ട് വര്‍ഷം മുന്‍പ് റികോഡി ഇനത്തില്‍പ്പെട്ട വിത്ത് നട്ടത്.പന്നിക്ക് തീറ്റ നല്‍കിയിരുന്ന അലൂമിനിയ പാത്രം കാലപഴക്കത്താല്‍ ഉപയോഗ ശൂന്യമായതിനെ തുടര്‍ന്ന് ആ പാത്രത്തിന്റെ അടിഭാഗത്ത് ദ്വാരം ഉണ്ടാക്കുകയും അതില്‍ ഇഞ്ചി വിത്ത് പാകുകയുമായിരുന്നു

പത്ത് കിലോ ചാണകപ്പൊടിയും, മണ്ണും കൂട്ടികുഴച്ച് പാത്രത്തില്‍ നിക്ഷേപിക്കുകയും അതില്‍ ഇഞ്ചി വിത്ത് നടുകയും പരിപാലിക്കുകയും ചെയ്തു.ബേബിയെ സഹായിക്കാന്‍ ഭാര്യ സുമയും സജീവമായി രംഗത്തുണ്ടായിരുന്നു.

അലൂമിനിയ പാത്രത്തില്‍ നട്ട ഇഞ്ചി വിത്ത് രണ്ട് വര്‍ഷത്തിന് ശേഷം പാകമായപ്പോള്‍ ആറ് കിലോ ഓളം തൂക്കമുള്ള ഇഞ്ചിയാണ് ലഭിച്ചത്.പാത്രം വലിപ്പം കൂടിയിരുന്നുവെങ്കില്‍ ഇതിലും തൂക്കമുള്ള ഇഞ്ചി ലഭിക്കുമായിരുന്നുവെന്ന് ബേബി പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!