അനധികൃത മദ്യവില്‍പ്പന കേന്ദ്രത്തിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച്

0

കോളനികള്‍ കേന്ദ്രീകരിച്ച് മദ്യ വില്‍പ്പന നടത്തുകയും ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തയാളുടെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തി.തരുവണ ഉണ്ടാടി കോളനി കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടത്തിവന്നിരുന്നയാളാണ് കഴിഞ്ഞ ദിവസം രണ്ട് പേരെ കുത്തിപ്പരുക്കേല്‍പ്പിച്ചത്.സംഭവത്തില്‍ വെള്ളമുണ്ട പോലീസ് കേസെടുത്തിരുന്നു.എന്നാല്‍ നിസ്സാര വകുപ്പുകള്‍ ചുമത്തി ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്ന പരാതി നിലനില്‍ക്കെയാണ് ഇയാളുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്.മാര്‍ച്ച് വീട്ടുപടിക്കല്‍ പോലീസ് തടഞ്ഞു.പനമരം ബ്ലോക്ക് ഡി വൈ എഫ് സെക്രട്ടറി കെ മുഹമ്മദലി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.ലോക്കല്‍ സെക്രട്ടറി കെ നജ്മുദ്ദീന്‍,ജംഷീര്‍ എ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!