കുടിവെള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുന്നു

0

കുടിവെള്ള വിതരണ പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ പഴയ ബസ്റ്റാന്റ് മുതല്‍ എസ് കെ എം ജെ സ്‌ക്കൂള്‍ വരെയുള്ള ഭാഗങ്ങളില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനും, കല്‍പ്പറ്റ ബൈപ്പാസിലുള്ള ബൂസ്റ്റര്‍ പമ്പ ഹൗസില്‍ ബൂസ്റ്റര്‍ പമ്പ് സെറ്റ് വാങ്ങുന്നതിനും ഫണ്ട് അനുവദിച്ചു. കല്‍പ്പറ്റ എം എല്‍ എ ടി സിദ്ധീഖിന്റെ 2021 – 22 വര്‍ഷത്തെ പ്രദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് രണ്ട് പ്രവൃത്തികള്‍ക്ക് വേണ്ടി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 47,47,000 രൂപ അനുവദിച്ചത്.

കല്‍പ്പറ്റ നഗരസഭയില്‍ അര്‍ബണ്‍ വാട്ടര്‍ സ്‌കീം കുടിവെള്ള വിതരണ പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ പഴയ ബസ്റ്റാന്റ് മുതല്‍ എസ് കെ എം ജെ സ്‌ക്കൂള്‍ വരെയുള്ള ഭാഗങ്ങളില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് വേണ്ടി 24,97,000/ രൂപയാണ് അനുവദിച്ചത്. കല്‍പ്പറ്റ നഗരത്തില്‍ നവീകരണ പ്രവര്‍ത്തി നടക്കുന്നതിനാല്‍ പൈപ്പ് ലൈനിന്റെ പ്രവൃത്തി മുമ്പ് തന്നെ തീര്‍ക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. ധനകാര്യ മന്ത്രിക്ക് അടിയന്തിര പ്രധാന്യം നല്‍കി പ്രവൃത്തിപൂര്‍ത്തികരിക്കാനുള്ള പ്രത്യേക അനുമതിക്ക് വേണ്ടി എഎല്‍എ കത്ത് നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അനുമതിയും ലഭ്യമായിട്ടുണ്ട്. കല്‍പ്പറ്റ നഗരത്തിലെ മറ്റൊരു പ്രധാന കുടിവെള്ള പ്രശ്നമായിരുന്നു കല്‍പ്പറ്റ ബൈപ്പാസിലുള്ള ബൂസ്റ്റര്‍ പമ്പ ഹൗസില്‍ സ്റ്റാന്റ് ബൈ ആയി ഉപയോഗിക്കാന്‍ മറ്റൊരു ബൂസ്റ്റര്‍ പംബ് സെറ്റ് ഇല്ലാത്തത്. നിലവിലെ ബൂസ്റ്റര്‍ പംമ്പ് സെറ്റ് തകരാറിലായാല്‍ ഗുഡലായ്കുന്ന്, റാട്ടക്കൊല്ലി, പുല്‍പ്പാറ, വിനായക, അഡ്ലൈഡ്, പെരുന്തട്ട, കിന്‍ഫ്ര, വെള്ളാരംകുന്ന് പ്രദേശങ്ങളില്‍ കുടിവെള്ളം ഏത്താത്ത സാഹചര്യമാണുണ്ടായിരുന്നത്. ഈ വിഷയം പരിഹരിക്കുന്നതിന് സ്റ്റാന്റ് ബൈ ആയി ഉപയോഗിക്കുന്നതിന് ബൂസ്റ്റര്‍ പമ്പ് സെറ്റ് വാങ്ങുന്നതിന് വേണ്ടി 225000/ രൂപയും അനുവദിച്ചിട്ടുണ്ട്.

കല്‍പ്പറ്റ നഗരത്തിലെ ഈ രണ്ട് പ്രവൃത്തികള്‍ക്ക് വേണ്ടി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 47,47,000 രൂപയാണ് അനുവദിച്ചത്. ഇതോടെ കല്‍പ്പറ്റയില്‍ കുടിവെള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുമെന്ന ആശ്വാസത്തിലാണ് നാട്ടുകാര്‍

 

Leave A Reply

Your email address will not be published.

error: Content is protected !!