വനിതാ ദിനാചരണ പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കം.

0

അന്താരാഷ്ട്ര വനിതാ ദിനാചരണ പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കം. മാര്‍ച്ച് 8 വരെയാണ് വിവിധ പരിപാടികള്‍.പരിപാടികളുടെ ഭാഗമായി വയനാട് പ്രസ് ക്ലബില്‍ സ്ത്രീകള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളും, പരിഹാരമാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ വനിത ശിശു വികസന വകുപ്പ് ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ ശിശു വികസന ഓഫീസര്‍ കെ വി ആശമോള്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് കെ സജീവന്‍, ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ എ നിസ്സ, എം എസ് കെ കോഡിനേറ്റര്‍ നിഷാ വര്‍ഗീസ്, പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് നീനു മോഹന്‍, അനഘ എസ് എന്നിവര്‍ സംസാരിച്ചു

 

Leave A Reply

Your email address will not be published.

error: Content is protected !!