ബസ് കാത്തിരിപ്പ് കേന്ദ്രം പൊതുജനങ്ങള്‍ക്കായി തുറന്നു
ക്ലീന്‍ കല്‍പ്പറ്റ പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ കൈനാട്ടി ജനറല്‍ ആശുപത്രിക്ക് സമീപം നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പൊതുജനങ്ങള്‍ക്കായി തുറന്ന്‌കൊടുത്തു. നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പരിധിയില്‍ എട്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് പുതുക്കി പണിയുന്നത്.സിവില്‍ സ്റ്റേഷന്‍എതിര്‍വശത്തുള്ള ഷെഡ്, എച്ച്.ഐ.എം.യു.പി.സ്‌കൂള്‍, കനറാ ബാങ്ക്, പോലീസ് സ്റ്റേഷന്‍ എന്നീസ്ഥാപനങ്ങളുടെ സമീപമുള്ള പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഉടനെ പുതുക്കി പണിയുന്നത്.
വൈസ് ചെയര്‍പേഴ്‌സണ്‍ കെ അജിത അധ്യക്ഷനായിരുന്നു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി ജെ ഐസക്ക്, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എപി മുസ്തഫ, വിദ്യാഭ്യാസ കലാ കായികകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി കെ ശിവരാമന്‍ അടക്കമുള്ളവര്‍ സംസാരിച്ചു.