എന്റെ കുഞ്ഞാടും പന്നികുഞ്ഞും പദ്ധതി തുടങ്ങി

0

പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തിലെ സ്‌കൂളുകളില്‍ മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന എന്റെ കുഞ്ഞാടും പന്നികുഞ്ഞും പദ്ധിതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്.ദിലീപ് കുമാര്‍ നിര്‍വ്വഹിച്ചു. പാടിച്ചിറ മൃഗാശുപത്രിയുടെ ആഭിമുഖ്യത്തില്‍ പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് യു.പി. സ്‌കൂളിലെ കുട്ടികള്‍ക്കാണ് തുടക്കത്തില്‍ പന്നിക്കുഞ്ഞുങ്ങളെയും ആട്ടിന്‍കുട്ടികളെയും വിതരണം ചെയ്തത്. എന്റെ കുഞ്ഞാട് പദ്ധതിയില്‍ പത്ത് കുട്ടികള്‍ക്ക് ആടിനെ നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവരാമന്‍ പാറക്കുഴി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.വീര മോഹന്‍ദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിനു കച്ചിറയില്‍, പഞ്ചായത്ത് അംഗം സി.പി. വിന്‍സെന്റ്, ഡോ എ.വി.പ്രകാശന്‍, ഡോ.കെ.എസ്.പ്രേമന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!
06:44