ലതാ മങ്കേഷ്‌കറുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് രാജ്യത്ത് രണ്ട് ദിവസത്തെ ദേശീയ ദുഃഖാചരണം.
ലതാ മങ്കേഷ്‌കറോടുള്ള ആദരസൂചകമായി ഇന്ത്യയുടെ ദേശീയപതാക പകുതി താഴ്ത്തി കെട്ടും.കൊവിഡ് ബാധയെത്തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ലതാജി ചികിത്സയിലായിരുന്നു. കൊവിഡിനിടയില്‍ ന്യൂമോണിയ കൂടി ബാധിച്ചെങ്കിലും ജനുവരി അവസാനത്തോടെ ന്യുമോണിയ ഭേദമായിരുന്നു.ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഗായകരിലൊരാളായ ലതാ മങ്കേഷ്‌കര്‍ ആയിരത്തിലധികം ബോളിവുഡ് സിനിമകളില്‍ പിന്നണി ഗായികയായി.
വിദേശഭാഷകളിലുള്‍പ്പെടെ മുപ്പത്തിയാറില്‍പരം ഭാഷകളില്‍ ലതാജി എന്ന് ആരാധകര്‍ ബഹുമാനത്തോടെയും സ്നേഹത്തോടെയും വിളിക്കുന്ന ആ മഹാഗായിക ഗാനങ്ങള്‍ ആലപിച്ചു.മുപ്പതിനായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ച ലതയ്ക്ക് ഉന്നത പൗരത്വ ബഹുമതിയായ ഭാരതരത്നം 2001 ല്‍ നല്‍കിരാജ്യം ആദരിച്ചു. 1929 സെപ്റ്റംബര്‍ 28 നാണ് ലതയുടെ ജനനം. പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കര്‍, ഷേവന്തി മങ്കേഷ്‌കര്‍ എന്നിവരാണ് മാതാപിതാക്കള്‍.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post