അര്‍ബുദ രോഗിയായ നിര്‍ധന  യുവാവ് ചികിത്സ സഹായം തേടുന്നു

0

ബത്തേരി പഴപ്പത്തൂര്‍ ചപ്പക്കൊല്ലി സ്വദേശി കൊറ്റിയാട്ടില്‍ ബിനീഷ്(40)ആണ് സുമനസ്സുകളുടെ സഹായം തേടുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി ചികിത്സയിലാണ് ഈ യുവാവ്. ബിനീഷിന്റെ ചികിത്സക്കായി പ്രദേശത്ത് ചികിത്സാ സഹായ കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്.വിദഗ്ദ ചിക്ത്സ നല്‍കിയാല്‍ ഇദ്ദേഹത്തിന്റെ അസുഖം മാറും. ഇതിനായി മുക്കം എംവിആര്‍ ക്യാന്‍സര്‍ സെന്ററിലേക്ക് മാറ്റുന്നതിന് വന്‍തുക ആവശ്യമാണ്. ചികിത്സയ്ക്കുള്ള തുക കണ്ടെത്തുന്നതിനായി ഐഒബിഎ0001274 ഐഎഫ്എസ് സി കോഡായ സുല്‍ത്താന്‍ ബത്തേരി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 127401000012427 എന്ന നമ്പറില്‍ അക്കൗണ്ടും എടുത്തിട്ടുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ നാലുവര്‍ഷമായി ചികിത്സയിലാണ് ബിനീഷ്. ഇടയ്ക്ക് രോഗത്തിന്റെ ശമനം വന്നിരുന്നെങ്കിലും അടുത്തിടെ മൂര്‍ച്ഛിക്കുകയായിരുന്നു. നിര്‍ധന കുടുംബമാണ് ബിനീഷിന്റേത്. പത്തും പന്ത്രണ്ടും വയസ്സുള്ള രണ്ട് മക്കളു ഭാര്യയുമടങ്ങുന്ന കുടുംബം ബിനീഷിന്റെ തുടര്‍ചികിത്സയ്ക്കുള്ള തുക കണ്ടെത്താന്‍ ബുദ്ധുമുട്ടുകയാണ്. ഈ സാഹചര്യത്തില്‍ ജനപ്രതിനിധികളും പ്രദേശവാസികളും ചേര്‍ന്ന് ചികിത്സാ സഹായകമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുകയാണ്. വിദഗ്ദ ചിക്ത്സ നല്‍കിയാല്‍ ഇദ്ദേഹത്തിന്റെ അസുഖം മാറും. ഇതിനായി മുക്കം എംവിആര്‍ ക്യാന്‍സര്‍ സെന്ററിലേക്ക് മാറ്റുന്നതിന് വന്‍തുക ആവശ്യമാണ്.ചികിത്സയ്ക്കുള്ള തുക കണ്ടെത്തുന്നതിന്നായി ഐഒബിഎ0001274 ഐഎഫ് എസ് കോഡായ ആയ സുല്‍ത്താന്‍ ബത്തേരി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 127401000012427 എന്ന നമ്പറില്‍ അക്കൗണ്ടും എടുത്തിട്ടുണ്ട്. ഈ അക്കൗണ്ടിലേക്ക് സുമനസ്സുകള്‍ സഹായമെത്തിക്കണമെന്ന് ചികിത്സസഹായ കമ്മറ്റി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!