എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍

0

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കളെ തൊണ്ടനാട് പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ പയ്യന്നൂര്‍ കാങ്കോല്‍ സ്വദേശി എസ് എച്ച് മന്‍സിലില്‍ ഷിഹാബുദ്ധീന്‍ (30), തലശേരി പന്ന്യന്നൂര്‍ റമീസ് അബ്ദുല്‍ റഹിം(37 )എന്നിവരെയാണ് അറസ്റ്റു ചെയ്തത്.0.62 ഗ്രാം എംഡി എംഎയും ഇവര്‍ സഞ്ചരിച്ചിരുന്ന കെഎല്‍ 18 ജെ 5432കാറും കസ്റ്റഡിയിലെടുത്തു.തൊണ്ടര്‍നാട് എസ്എച്ച്ഒ രാംജിത്ത് പിജി,എ.എസ് ഐ ശ്രീവല്‍സന്‍,സി പി ഒ മാരായ ടോണി മാത്യു, പ്രസാദ് സി എ,ലിജോ എം ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് മട്ടിലയത്ത് വാഹന പരിശോധനക്കിടെ മയക്കുമരുന്ന് പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!