ആസ്റ്റര്‍ വയനാടില്‍ കീമോതെറാപ്പി യൂണിറ്റ് ആരംഭിച്ചു

0

കീമോതെറാപ്പിക്കായി ജില്ലയില്‍ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് പോകുന്ന രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ആസ്റ്റര്‍ വയനാടില്‍ കീമോതെറാപ്പി ആരംഭിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.കാന്‍സര്‍ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ വി ഗംഗാധരന്‍ കീമോതെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീര്‍, ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്താ, വൈസ് ഡീന്‍ ഡോ. എ പി കാമത്ത്,ഡോ.നിതിന്‍ എബ്രഹാം, ഡോ. അരുണ്‍ ചന്ദ്രശേഖരന്‍,ഡോ. ഷാനവാസ് പള്ളിയാല്‍ എന്നിവര്‍ പങ്കെടുത്തു.

ആസ്റ്റര്‍ വയനാട് കാന്‍സര്‍ രോഗ വിഭാഗം സ്പെഷ്യലിസ്റ്റ് ഡോ. നിതിന്‍ എബ്രഹാമിന്റെ നേതൃത്വത്തിലാണ് കീമോതെറാപ്പി ആരംഭിച്ചത്.ഇതിനായി പ്രത്യേകം സജ്ജീകരിച്ച വാര്‍ഡും മെഡിസിന്‍ മിക്‌സിങ് യൂണിറ്റും പ്രവര്‍ത്തിച്ചുവരുന്നു. ഇതോടെ കീമോതെറാപ്പിക്കുവേണ്ടി മറ്റു ജില്ലകളെ ആശ്രയിച്ചുവരുന്ന രോഗികള്‍ക്ക് നീണ്ട യാത്രകളും അതിനു വേണ്ടിയുള്ള ഭാരിച്ച ചെലവുകളും ഒഴിവാക്കാന്‍ കഴിയും. കാന്‍സര്‍ രോഗം സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ അടുത്തപടി അതിന്റെ വിവിധ സ്റ്റേജുകള്‍ നിര്‍ണ്ണയിക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!