സി.പി.ഐ മാവോയിസ്റ്റ് സെന്‍ട്രല്‍ കമ്മിറ്റി അംഗം വി.ജി. കൃഷ്ണമൂര്‍ത്തിയെ തിരുനെല്ലിയിലെത്തിച്ച് തെളിവെടുപ്പു നടത്തി. ഇയാളുടെ പേരില്‍ 2020 ല്‍ തിരുനെല്ലി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് തെളിവെടുപ്പ് നടത്തിയത്.വന്‍ സുരക്ഷയില്‍ ഇന്നലെയും ഇന്നുമായാണ് തെളിവെടുപ്പ് നടത്തിയത്. കൃഷ്ണമൂര്‍ത്തിയെ വീണ്ടും കോടതിയില്‍ ഹാജരാക്കി.
കല്‍പ്പറ്റ ജില്ലാ കോടതിയില്‍ നിന്നുമാണ് കൃഷ്ണമൂര്‍ത്തിയെ കസ്റ്റഡിയില്‍ വിട്ടത്.
കഴിഞ്ഞ ദിവസം വൈകിട്ട് വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ നിന്നുമാണ് വിജി. കൃഷ്ണമൂര്‍ത്തിയെ തെളിവെടുപ്പിന് എത്തിച്ചത്. കല്‍പ്പറ്റ ജില്ലാ കോടതിയില്‍ നിന്നുമാണ് കൃഷ്ണമൂര്‍ത്തിയെ കസ്റ്റഡിയില്‍ വിട്ടത്. മാനന്തവാടി ഡി.വൈഎസ്.പി എ.പി ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ് നടത്തിയത്. 2020 ല്‍ തിരുനെല്ലിയില്‍ കൃഷ്ണമൂര്‍ത്തിയടക്കമുള്ള നാലംഗ സംഘം എത്തി എന്ന കേസിന്റെ തെളിവെടുപ്പിനായാണ് കൃഷ്ണമൂര്‍ത്തിയെ തിരുനെല്ലിയില്‍ എത്തിച്ചത്. 2021നവംബറിലായിരുന്നു മാവോ നേതാക്കളില്‍ പ്രധാന യായിരുന്നു വി.ജി.കൃഷ്ണമൂര്‍ത്തി, സാവിത്രി എന്ന കവിത എന്നിവരെ കര്‍ണാടക അതിര്‍ത്തിയിലെ മച്ചൂരില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് റിമാന്റില്‍ വിയ്യൂര്‍ ജയിലില്‍ കഴിയുകയായിരുന്ന സാവിത്രിയെ കേസിന്റെ തെളിവെടുപ്പിനായി കഴിഞ്ഞ മാസം ജില്ലയില്‍ എത്തിച്ചിരുന്നു. അന്ന് കൃഷ്ണമൂര്‍ത്തി ഉണ്ടായിരുന്നില്ല. കനത്ത പോലീസ് സുരക്ഷയിലാണ് തെളിവെ
ടുപ്പ് നടത്തിയത്.രണ്ട് ദിവസത്തെ തെളിവെടുപ്പിന് ശേഷം വയനാട് മെഡിക്കല്‍ എത്തിച്ച് മെഡിക്കല്‍ നടത്തിയ ശേഷം വീണ്ടും വിജി കൃഷ്ണ മൂര്‍ത്തിയെ ഇന്ന് ഉച്ചയോടെ കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കി. ഇവരെ വീണ്ടും വിയ്യൂര്‍ ജയിലേക്ക് കൊണ്ടുപോയി.