ബൈക്ക് യാത്രികനെ തട്ടിതെറിപ്പിച്ചു കെ.എസ്.ആര്‍.ടി.സി ബസ്സ് നിര്‍ത്താതെ പോയി
ബൈക്ക് യാത്രികനായ യുവാവിനെ തട്ടിതെറിപ്പിച്ച് കെ.എസ്.ആര്‍.ടി.സി ബസ്സ്.മാനന്തവാടി പരിയാരം കുന്ന് സ്വദേശിയായ കട്ടകയം വിനുവിന്റെ മകന്‍ ഡെറിന്‍ (19) നാണ് അപകടത്തില്‍ പരിക്കേറ്റത്.ഇന്ന് രാവിലെ മാനന്തവാടി ഹൈസ്‌കൂളിന് സമീപത്തായിരുന്നു സംഭവം. ബസ്സ് ഡ്രൈവറും കണ്ടക്ടറും സംഭവം അറിഞ്ഞിട്ടും ബസ്സ് നിര്‍ത്താതെ പോയതായും ആക്ഷേപമുയരുന്നു.നാലാം മൈലില്‍ നിന്നും മാനന്തവാടിയിലേക്ക് വരുന്ന ഡെറിന്‍ സഞ്ചരിച്ച ബൈക്കിനെയാണ് ബസ്സ് തട്ടിതെറിപ്പിച്ചത്.ഡെറിന്റെ ഇടത് െൈക പൊട്ടിയ നിലയിലാണുള്ളത്.
നാലാം മൈലില്‍ നിന്നും മാനന്തവാടിയിലെക്ക് വരുന്ന ഡെറിന്‍ സഞ്ചരിച്ച ബൈക്കിനെയാണ് ഇന്ന് രാവിലെ പത്തേമുക്കാലോടെ കോഴികോട് ഭാഗത്ത് നിന്നും മാനന്തവാടിയിലേക്ക് വരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സ് ഇടിച്ച് തെറിപ്പിച്ചത്. നിര്‍ത്താതെ പോയ ബസ്സിനെ അതുവഴി വന്ന മറ്റൊരു ബൈക്ക്കാരന്‍ പിന്‍തുടര്‍ന്ന് അപകട വിവരം ഡ്രൈവറുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ആശുപത്രിയില്‍ എത്താമെന്ന മറുപടിയോടെ ബസ്സ് മാനന്തവാടിയിലേക്ക് യാത്ര തുടരുകയായിരുന്നു.പിന്നീട് കുട്ടിയുടെ ബന്ധുകള്‍ കുട്ടിയെയും കൂട്ടി ആശുപത്രിയില്‍ എത്തുകയും പരിശോധനയില്‍ കൈക്ക് പൊട്ട് സംഭവച്ചതിന്റെ അടിസ്ഥാനത്തില്‍ പ്ലാസ്റ്റര്‍ ഇടുകയും ചെയ്തു. ഉച്ചയ്ക്ക് ഒന്നരയായിട്ടും കെ.എസ്.ആര്‍.ടി.സിയുടെ ഒരാളുപോലും തിരിഞ്ഞ് നോക്കിയില്ലെന്നും ഡെറിന്റെ പിതാവ് വിനു പറയുന്നു.പരാതിയുമായി മുന്നോട്ട് പോകുമെന്നും ബിനു പറഞ്ഞു. അതെ സമയം കോഴികോട് ഡിപ്പോയിലെ വണ്ടിയാണെന്നും അപകടവിവരം ഡിപ്പോ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും മറ്റൊന്നുമറിയില്ലെന്നും മാനന്തവാടി ഡിപ്പോ അധികൃതര്‍ പറഞ്ഞു.