വായ്പാ പദ്ധതി ഉദ്ഘാടനം ചെയ്തു
പ്രളയ ദുരിതബാധിതര്‍ക്ക് ലളിതമായ വ്യവസ്ഥയില്‍ വായ്പ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം തൊണ്ടര്‍നാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എ ബാബു ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന തുകയുടെ ചെക്ക് കൈമാറലും ചടങ്ങില്‍ നടന്നു. പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനും വീടുകള്‍ക്കുണ്ടായ ചെറിയ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനും നഷ്ടമായ ജീവനോപാധികള്‍ കണ്ടെത്തുന്നതിനുമായാണ് സംസ്ഥാന സര്‍ക്കാരിന്റെ റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം പദ്ധതി നടപ്പിലാക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹകരണ ബാങ്ക് ജീവനക്കാരും ഭരണ സമിതി അംഗങ്ങളും നല്‍കിയ തുകയുടെ ചെക്ക് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ സെജീര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ എ.എം ശങ്കരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എന്‍സി ബേബി, കൃഷ്ണപ്പ, വേണു മുള്ളോട്ട്, ബെന്നി എ.എസ്, ഹിഷാം കോറോം എന്നിവര്‍ സംസാരിച്ചു.