കളക്ടറേറ്റ് റവന്യൂ വിഭാഗം സംഘടിപ്പിച്ച ഭരണഭാഷാ വാരാഘോഷം സമാപിച്ചു. ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സമാപനം ഉദ്ഘാടനം ചെയ്തു. ഹുസൂര്‍ ശിരസ്താദാര്‍ ബി. അഫ്‌സല്‍ അദ്ധ്യക്ഷത വഹിച്ചു. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ.അജീഷ് മുഖ്യപ്രഭാഷണം നടത്തി. കളേ്രക്ടറ്റ് റവന്യൂ വിഭാഗത്തിലെ കലാകാരന്‍മാരേയും സാഹിത്യകാരെയും ചടങ്ങില്‍ ആദരിച്ചു. സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ഡെപ്യൂട്ടി കളക്ടര്‍മാരായ ഇ.പി. മേഴ്‌സി, ടി. ജനില്‍ കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ എ.കെ. ദിനേശന്‍, ലോ ഓഫീസര്‍ ടി.പി. കോമളവല്ലി, ജൂനിയര്‍ സുപ്രണ്ട് ടി.ബി. പ്രകാശ്, സെക്ഷന്‍ ക്ലര്‍ക്ക് എ.പി. നസിയത്ത്, ഹാരീസ് നെന്മേനി, ബാലന്‍ വേങ്ങര, പി. ബീന, ഗിരീഷ്, സോഫിയ എന്നിവര്‍ സംസാരിച്ചു. ഉപന്യാസ രചനാ മത്സരത്തില്‍ സി.എം. ഇന്ദു, എ.ആര്‍. അനിതകുമാരി എന്നിവരും കഥാ രചനാ മത്സരത്തില്‍ ബിജു ജോസഫ്, സി. സവിത എന്നിവരും കവിതാ രചന മത്സരത്തില്‍ ബിജുജോസഫ്, സോഫിയ എന്നിവരും കൈയ്യെഴുത്ത് മത്സരത്തില്‍ അഫ്‌സ, എം.കെ. സ്വപ്‌ന എന്നിവരും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
Sign in
Sign in
Recover your password.
A password will be e-mailed to you.