കൊവിഡ് ചികിത്സ ആരംഭിക്കാത്തതില്‍ പ്രതിഷേധം

0

സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ കൊവിഡ് ചികിത്സ ആരംഭിക്കാത്തതില്‍ പ്രതിഷേധവുമായി മുസ്ലിംലീഗ്.കൊവിഡും, ഒമിക്രോണും വ്യാപകമാകുന്ന സാചര്യത്തില്‍, എല്ലാവിധ സൗകര്യങ്ങളുമുള്ള ആശുപത്രിയില്‍ കൊവിഡ് ചികിത്സ ഒരുക്കാതെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് രോഗികളെ പറഞ്ഞുവിടുന്ന നടപിക്കെതിരെയാണ് പ്രതിഷേധം.ആശുപത്രി കൊവിഡ് ചികിത്സ ആരംഭിച്ചില്ലങ്കില്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തുവരുമെന്നും ലീഗ്.

കൊവിഡിന്റെയും ഒമിക്രോണിന്റെയും വ്യാപാനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലും ബത്തേരി താലൂക്ക് ആശുപത്രിയില്‍ കൊവിഡ് ചികിത്സ ആരംഭി്ക്കാത്ത നടപടിക്കെതിരെയാണ് പ്രതിഷേധവുമായി മുസ്ലിംലീഗ് രംഗത്തെത്തിയിരിക്കുന്നത്. എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള താലൂക്ക് ആശുപത്രിയില്‍ ബത്തേരിയില്‍ ഉള്ളപ്പോള്‍ രോഗികളെ ചികിത്സക്കായി മാനന്തവാടിയിലേക്കാണ് അയക്കുന്നത്. ഇത് രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

മാനന്തവാടിയിലെ ചികിത്സ ഏറെ ബുദ്ധിമുട്ടിക്കുന്നത്. ഗോത്രവിഭാഗങ്ങളെയും സാധാരണക്കാരെയുമാണ്. ബത്തേരിയിലെ സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ചികിത്സയ്ക്കായി മാറ്റിവെച്ചിരിക്കുന്ന ബെഡ്ഡുകള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ കൊവിഡ് ചികിത്സ ആരംഭിക്കണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാറിന്റെയും ആരോഗ്യവകുപ്പിന്റെയും ബത്തേരിക്കാരോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി രംഗത്തുവരുമെന്നും നേതാക്കള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!