മാനന്തവാടി – ബോയിസ് ടൗണ്‍ റോഡ് അറ്റകുറ്റപണികള്‍ തുടങ്ങി

0

ഏറെ നാളത്തെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് മാനന്തവാടി -തലശ്ശേരി റോഡിന്റെ ബോയിസ് ടൗണ്‍വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണികള്‍ തുടങ്ങിയത്.മാസങ്ങളായി റോഡ് തകര്‍ന്ന് കിടക്കുന്നതിനെക്കുറിച്ച് വയനാട് വിഷന്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.റോഡ് അറ്റകുറ്റപണി ആരംഭിക്കണമെന്നാവശ്യപ്പെട്ട തവിഞ്ഞാല്‍ പഞ്ചായത്ത ഭരണസമിതിയും പ്രതിഷേധിച്ചിരുന്നു.

മാസങ്ങളായി തകര്‍ന്നു കിടക്കുകയായിരുന്ന മാനന്തവാടി -തലശ്ശേരി റോട്ടില്‍ അപകടങ്ങള്‍പതിവായിരുന്നു. വലിയ കുണ്ടും കുഴികളും കൊണ്ട് നിറഞ്ഞ റോഡ് അറ്റകുറ്റപ്പണി നടത്താത്തതില്‍നിരവധിപേരാണ് പ്രതിഷേധവുമായിരംഗത്തു വന്നിരുന്നത്.അധികൃതരുടെ ഭാഗത്തുനിന്നുംയാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തില്‍ തവിഞ്ഞാല്‍ പഞ്ചായത്ത് പഞ്ചായത്ത് ഭരണ സമിതി പൊതുമരാമത്തോഫിസിലെത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!