വനാതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന സ്വകാര്യവ്യക്തികളുടെ കൃഷിയിടങ്ങള്‍ കാടുമൂടികിടക്കുന്നത് വന്യമഗശല്യം രൂക്ഷമാകാന്‍ കാരണമാകുന്നു.സുല്‍ത്താന്‍ ബത്തേരി ടൗണിനോട് ചേര്‍ന്നുകിടക്കുന്ന സത്രംകുന്ന്,കട്ടയാട്,മുള്ളന്‍കുന്ന് പ്രദേശങ്ങളിലാണ് ഹെക്ടറുകണക്കിന് കൃഷിയിടങ്ങള്‍ കാടുമൂടിമൂടി കിടക്കുന്നത്. ഇവിടങ്ങളില്‍ കടുവ, പന്നി, മാനുകള്‍ അടക്കം തമ്പടിക്കുന്നതും പതിവ് കാഴ്ചയാകുന്നു. ഇത് പ്രദേശവാസികള്‍ക്ക് ഭീഷണിയാവുകയാണ്.
ഇവിടങ്ങളില്‍ കാട്ടുപന്നി, മാന്‍ എന്നിവ തമ്പടിക്കുകയാണ്.ഇവയെ വേട്ടയാടുന്നതിനായി കടുവയടക്കമുള്ള വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രത്തിലേക്ക് എത്തുന്നതും ഇവയും ഈ കാടുകളില്‍ തമ്പടിക്കുന്നതും പതിവായിരിക്കുകയാണ്.ഇത് പ്രദേശവാസികള്‍ക്ക് ഭീഷണി സൃഷ്ടിക്കുകയാണ്.രണ്ടാള്‍ പൊക്കത്തിലാണ് അടിക്കാടുകള്‍ വനാതിര്‍ത്തിയിലെ ഈഭൂമികളില്‍ വളര്‍ന്നുപന്തലിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഹെക്ടറുകണക്കിന് ഭൂമിയാണ് വനാതിര്‍ത്തിയോട് ചേര്‍ന്നുള്ളത്.
ഈ കൃഷിയിടങ്ങളെല്ലാം വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമായി മാറിയിരിക്കയാണ്. അതിനാല്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ ജനവാസകേന്ദ്രങ്ങളില്‍ കാട്ടുപന്നികളുടെ ശല്യവും വര്‍്ദ്ധിച്ചിട്ടുണ്ട്. ഇതിനുപുറമെ കടുവയുടെ സാനിധ്യവും ഉണ്ടാവുന്നതും പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ്. ഈ സാഹചര്യത്തില്‍ അധികൃതരുടെ ഇടപെടല്‍ ഉണ്ടായി സ്വകാര്യവ്യക്തികളുടെ ഭൂമിയിലെ കാട് വെട്ടിത്തെളിക്കാന്‍ നടപടിയുണ്ടാകണമെന്നാണ് പ്രദേശാവിസകളുടെ ആവശ്യം.